മിൻഗ്വേസ അവതരിച്ചു, പിക്വെയുടെ പിന്മുറക്കാരനായി...

മഡ്രിഡ്​: ആ വാർത്ത കനത്ത തിരിച്ചടി തന്നെയായിരുന്നു ബാഴ്​സലോണക്ക്​. പിൻനിരയിൽ തങ്ങൾക്കുവേണ്ടി പടുകോട്ട കെട്ടുന്ന ജെറാർഡ്​ പിക്വെക്ക്​ പരിക്കു കാരണം ഏറെനാൾ കളത്തിൽനിന്ന്​ വിട്ടുനിൽക്കേണ്ടിവരുമെന്നത്​ പ്രതിരോധ നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്കയായിരുന്നു ടീമിന്​. എന്നാൽ, പുതിയ കോച്ച്​ റൊണാൾഡ്​ കൂമാൻ ഈ പ്രതിസന്ധി ഘട്ടത്തിൽ താരോദയങ്ങളുടെ അക്ഷയ ഖനിയായ 'ലാ മാസിയ'യിലേക്കാണ്​ കണ്ണുപായിച്ചത്​. ബാഴ്​സലോണയുടെ ​േകളികേട്ട അക്കാദമിയിൽ ത​െൻറ ചിന്തകൾക്കൊത്ത ഒരു മിടുക്കനെങ്കിലും ഉണ്ടാകുമെന്നായിരുന്നു കൂമാ​െൻറ വിശ്വാസം.

ആ വിശ്വാസം പാഴായില്ലെന്ന്​ കഴിഞ്ഞദിവസം ഡൈനാമോ കീവിനെതിരെ നടന്ന ചാമ്പ്യൻസ്​ ലീഗ്​ മത്സരം തെളിയിച്ചു. ബാഴ്​സലോണയുടെ പിന്നണിയിൽ പാറപോലെ ഉറച്ചുനിന്നതിനൊപ്പം തരാതരംപോലെ പാസുകളും എയ്​തുവിട്ട നീളൻമുടിക്കാരനെ ഫുട്​ബാൾ ലോകം ഏറെ പ്രതീക്ഷകളോടെയാണ്​ നോക്കിനിന്നത്​്​. ഓസ്​കാർ മിൻഗ്വേസ ഗാർസിയ എന്ന 21കാരനായിരുന്നു ആ മിടുക്കൻ. ബാഴ്​സക്കുവേണ്ടി അരങ്ങേറ്റ മത്സരത്തിൽതന്നെ മിന്നുന്ന പ്രകടനം പുറത്തെടു​ത്ത്​ 'പുതിയ പിക്വെ' എന്ന വിശേഷണം അവൻ സ്വന്തമാക്കിക്കഴിഞ്ഞു.

എട്ടാം വയസ്സിൽ ബാഴ്​സക്കൊപ്പം

2007ൽ കേവലം എട്ടു വയസ്സുള്ളപ്പോൾ ബാഴ്​സലോണ ക്ലബി​െൻറ ആസ്​ഥാനമായ നൂകാംപിലെത്തിയിരുന്നു മിൻഗ്വേസ. ലാ മാസിയ അക്കാദിയിൽ വിവിധ ഏജ്​ കാറ്റഗറിയിൽ കളിച്ച്​ ഒടുവിൽ ബാഴ്​സ ബി ടീമിനൊപ്പം. കളിക്കാരനെന്ന നിലയിൽ താൻ പക്വതയാർജിച്ചത്​ ബാഴ്​സ ബി ടീമിനൊപ്പമുള്ള നാളുകളിലാണെന്ന്​ ഈ വർഷം മേയിൽ ഒരു അഭിമുഖത്തിൽ മിൻഗ്വേസ വ്യക്​തമാക്കിയിരുന്നു. 2018-19 സീസണിൽ ബി ടീമിലെത്തിയ ശേഷം ഈ സീസണിൽ ടീമി​െൻറ നായകനായി.



ബാഴ്​സ റിസർവ്​ ടീം യുവേഫ യൂത്ത്​ ലീഗ്​ കിരീടം നേടിയ​േപ്പാൾ ഈ സെൻട്രൽ ഡിഫൻഡർ ടീമി​െൻറ തന്ത്രങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു.

ആശിച്ച അരങ്ങേറ്റം

ഡിഫൻസിൽ ബഹുമുഖമായ കേളീശൈലി കെട്ടഴിക്കാനാവുമെന്നതാണ്​ മിൻഗ്വേസയെ വ്യതിരിക്​തനാക്കുന്നത്​. അടിസ്​ഥാനപരമായി വലങ്കാൽ കൊണ്ട്​ കളിക്കുന്ന ഈ ആറടിക്കാരൻ, ഇടതുവിങ്ങിലും സെൻട്രൽ ഡിഫൻസിലും കോട്ടകെട്ടാൻ കേമനാണ്​. ബാഴ്​സയെ കുഞ്ഞുന്നാളിലേ ഹൃദയത്തിലേറ്റിയ മിൻഗ്വേസ, ഡൈനാമോക്കെതിരെ സ്വപ്​നസദൃശമായ രീതിയിൽ അരങ്ങേറാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്​ടനാണ്​. ഒന്നാന്തരം ടാക്ക്​ളുകളും പാസിങ്​ കൃത്യതയുമൊക്കെ കളിക്കമ്പക്കാരുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. 93.5 ശതമാനമായിരുന്നു അരങ്ങേറ്റ മത്സരത്തിലെ പാസിങ്​ ആക്യുറസി. അടിസ്ഥാനപകരമായി ഡിഫൻഡറാ​െണങ്കിലും മുന്നണിയിലേക്ക്​ ഇടതടവില്ലാതെ പന്തെത്തിക്കാനും കഴിയുന്ന മിൻഗ്വേസ, ഡൈനാമോക്കെതിരെ ഒരു ഗോളിന്​ വഴിയൊരുക്കുകയും ചെയ്​തു.



'ലോകത്തെ ഏറ്റവും മികച്ച ടീമിനൊപ്പം ചാമ്പ്യൻസ്​ ലീഗിൽ അരങ്ങേറാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്​. അതൊരു സ്വപ്​നമായിരുന്നു. വലിയ കാര്യങ്ങളിലേക്കുള്ള തുടക്കമാകും ഇതെന്ന്​ പ്രത്യാശിക്കുന്നു' -മത്സരശേഷം താരം പറഞ്ഞു.

കൂമാ​െൻറ മറ്റൊരു കണ്ടെത്തൽ

പുതുതാരങ്ങളെ കണ്ടെടുക്കാനും വളർത്തിക്കൊണ്ടുവരാനും മിടുക്കു കാട്ടുന്ന കൂമാ​െൻറ മറ്റൊരു വലിയ കണ്ടെത്തലായി മിൻഗ്വേസയുടെ അരങ്ങേറ്റം അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ചുരുങ്ങിയ നാളുകളിൽ പെഡ്രിക്കു ശേഷം ബാഴ്​സയിൽ കൂമാൻ മറ്റൊരു താരത്തെക്കൂടി മുൻനിരയിലെത്തിക്കുകയാണ്​. സെർജി റോബർ​ട്ടോ, പിക്വെ, സാമുവൽ ഉംറ്റിറ്റി, സെർജിയോ ബുസ്​ക്വെറ്റ്​സ്​, അൻസു ഫാത്തി തുടങ്ങിയവർ പരിക്കി​െൻറ പിടിയിലകപ്പെട്ടതോടെയാണ്​ കൂമാൻ യുവതാരങ്ങളിലേക്ക്​ കണ്ണയച്ചത്​.



'ചെറിയ കുട്ടിയാണവൻ. ബാഴ്​സലോണയിൽ ഒരുപാട്​ വർഷങ്ങളായി കളിക്കുന്നു. എങ്ങനെയാണ്​ നമ്മൾ കളിക്കേണ്ടതെന്നതിനെക്കുറിച്ച്​ അവന്​ കൃത്യമായ ധാരണയുണ്ടാകും. ഇനിയും മെച്ചപ്പെടാനുണ്ട്​. എങ്കിലും ഈ മത്സരത്തിൽ പ്രശംസനീയമായ മികവാണ്​ അവൻ പുറത്തെടുത്തത്​. ആത്​മവിശ്വാസം വളർത്തിക്കൊണ്ടുവരികയാണ്​ പ്രധാനം' -കൂമാൻ ത​െൻറ ശിഷ്യനെ വിലയിരുത്തുന്നു. ലാ ലിഗയിൽ ഞായറാഴ്​ച ഒസാസുനക്കെതിരായ മത്സരത്തിൽ മിൻഗ്വേസ സ്​റ്റാർട്ടിങ്​ ലൈനപ്പിലുണ്ടാകുമെന്ന സൂചനയും കോച്ച്​ നൽകി. 

Tags:    
News Summary - Oscar Mingueza: Barca's Replacement For Pique From La Masia Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.