ചാമ്പ്യൻസ്​ ലീഗ് പ്രീക്വാർട്ടറിൽ മെസ്സി x നെയ്​മർ പോരാട്ടം

ലണ്ടൻ: ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാളി​െൻറ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്​ നറുക്കെടുത്തപ്പോൾ തെളിഞ്ഞത്​ ലയണൽ മെസ്സി x നെയ്​മർ പോരാട്ടം. ലോക ഫുട്​ബാളി​െൻറ മിന്നുംതാരങ്ങൾ നേർക്കുനേർ അടരാടാനിറങ്ങുന്ന ബാഴ്​സലോണ x പി.എസ്​.ജി പോരാട്ടമാണ്​ എട്ടു മത്സരങ്ങളിൽ ഏറ്റവും ആകർഷണീയം. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ പി.എസ്​.ജി നെയ്​മറിൽ വിശ്വാസമർപ്പിക്കു​േമ്പാൾ മെസ്സിയുടെ നായകത്വത്തിലാണ്​ ബാഴ്​സലോണയുടെ പടപ്പുറപ്പാട്​. ആദ്യപാദത്തിൽ പി.എസ്​.ജി ബാഴ്​സലോണയി​ൽ കളിക്കാനിറങ്ങും.

നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്​ ഇറ്റാലയൻ ടീമായ ലാസിയോ ആണ്​ എതിരാളികൾ. ഈ രണ്ടു ടീമുകളും ചാമ്പ്യൻസ്​ ലീഗി​െൻറ ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ലിവർപൂളിന്​ ലൈപ്​സിഷ്​ എതിരാളികളാവു​േമ്പാൾ മാഞ്ചസ്​റ്റർ സിറ്റി​ ജർമനിയിൽനിന്നുള്ള ബൊറൂസിയ മോൻഷെങ്​ഗ്ലാബാക്കിനെ നേരിടും.


കരുത്തരായ റയൽ മഡ്രിഡിന്​ ക്വാർട്ടറിൽ ഇടം ലഭിക്കാൻ അതലാൻറയുടെ വെല്ലുവിളി മറികടക്കണം. ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ യുവൻറസിന്​ സ്വന്തം നാടായ പോർചുഗലിലെ വമ്പന്മാരായ ​എഫ്​.സി പോർ​േട്ടായാണ്​ എതിരാളികൾ. ചെൽസിയും അത്​ലറ്റികോ മഡ്രിഡും തമ്മിലാണ്​ മറ്റൊരു വമ്പൻ പോരാട്ടം. ഡോർട്​മുണ്ടിന്​ സെവിയ്യയാണ്​ പ്രീക്വാർട്ടറിൽ എതിരാളികൾ.

ഫെബ്രുവരി 16 മുതലാണ് പ്രീക്വാർട്ടർ​ മത്സരങ്ങൾ.

പ്രീക്വാർട്ടർ ഫിക്​സ്​ചർ

മോൻഷെങ്​ഗ്ലാബാക്ക്​ x മാഞ്ചസ്​റ്റർ സിറ്റി​

ലാസിയോ x ബയേൺ

അത്​ലറ്റികോ x ചെൽസി

ലൈപ്​സിഷ്​ x ലിവർപൂൾ

പോർ​ട്ടോ x യുവൻറസ്​

ബാഴ്​സലോണ x പി.എസ്​.ജി

സെവിയ്യ x ഡോർട്​മുണ്ട്​​

അതലാൻറ x റയൽ മഡ്രിഡ്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.