യൂറോപിലെ പതിറ്റാണ്ടി​െൻറ താരങ്ങളായി ക്രിസ്​റ്റ്യാനോ, റാമോസ്​, നോയർ


മഡ്രിഡ്​: കഴിഞ്ഞ പതിറ്റാണ്ടിൽ യൂറോപ്യൻ ഫുട്​ബാളിനെ അടയാളപ്പെടുത്തിയ ഏറ്റവും മികച്ച മുന്നു താരങ്ങളിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോയും സെർജിയോ റാമോസും. ഫുട്​ബാൾ ഹിസ്​റ്ററി ആൻറ്​ സ്​റ്റാറ്റിസ്​റ്റിക്​സ്​ ഇൻറർനാഷനൽ ഫെഡറേഷ​െൻറ പട്ടികയിലാണ്​ നീണ്ട കാലം റയൽ മഡ്രിഡ്​ നിരയിൽ ഒന്നിച്ചു പന്തുതട്ടിയ ഇരുവരും ഇടം കണ്ടെത്തിയത്​. ബയേൺ മ്യൂണിക്കി​െൻറ മാനുവൽ​ നോയറാണ്​ മൂന്നാമൻ. ലാറ്റിൻ അമേരിക്കൻ താരത്രയത്തെ തെരഞ്ഞെടുത്തപ്പോൾ ബാഴ്​സലോണയുടെ ലയണൽ മെസ്സി, പി.എസ്​.ജി മുന്നേറ്റത്തിലെ കുന്തമുനയായ നെയ്​മർ, സവോ പോളോ താരം ഡാനി ആൽവസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ താരങ്ങളിൽ ഹ്യൂങ്​ മിൻ സൺ, കീസുകെ ഹോണ്ട, സാലിം അൽ ദവാസരി എന്നിവരാണ്​.

വനിതകളിൽ യൂറോപ്​ ഭരിച്ച്​ സെനിഫർ മറോസാൻ, അഡ ഹെഗർബെർഗ്​, വെൻഡീ റെനാർഡ്​ എന്നിവരും ലാറ്റിൻ അമേരിക്കയിൽ മാർത്ത, ക്രിസ്​റ്റീൻ എൻഡ്​ലർ, ഫോർമിഗ എന്നിവരുമുണ്ട്​. ഏഷ്യയിൽ ഹൊമാരെ സാവ, സാം കെർ, സാകി കുമാഗെയ്​ എന്നിവരാണ്​ മുന്നിൽ.

ആഫ്രിക്കൻ ഫുട്​ബാളർമാരുടെ പട്ടികയിൽ മുഹമ്മദ്​ സലാഹാണ്​ മുന്നിൽ. സാദിയോ മാനേ, റിയാദ്​ മെഹ്​റസ്​ എന്നിവരുമുണ്ട്​. വനിതകളിൽ അസീസത്​ ഒഷോവലയാണ്​ ഏറ്റവും മികച്ച ഫുട്​ബാളർ.

ഏഷ്യൻ പട്ടികയിൽ പുരുഷ- വനിത വിഭാഗങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.