ടൈ​ബ്രേക്കറിൽ യൂറോ ഗോൾഡൻ ബൂട്ട്​ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​

ലണ്ടൻ: ടൂർണമെന്‍റിൽ നിന്ന്​ നേരത്തെ പുറത്തായെങ്കിലും യൂറോ കപ്പിലെ ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം പോർചുഗീസ്​ സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്​ സ്വന്തം. ഇംഗ്ലണ്ടിന്‍റെയും ഇറ്റലിയുടെയും താരങ്ങളിൽ ആർക്കും ക്രിസ്റ്റ്യാനോയെ മറികടക്കാനായില്ല. നാലു മത്സരങ്ങളിൽ നിന്ന്​ ​റോണോ അഞ്ച്​ ​ഗോളുകളാണ്​ സ്​കോർ ചെയ്​തത്​.

നാലുഗോളുള്ള ഹാരി കെയ്​നിനും മൂന്ന്​ ഗോളുള്ള റഹീം സ്റ്റിർലിങ്ങിനും ഫൈനൽ മത്സരത്തിൽ റൊണാൾഡോക്ക്​ വെല്ലുവിളി ഉയർത്താനായില്ല. ചെക്ക്​ റിപബ്ലിക്ക്​ ഫോർവേഡ്​ പാട്രിക്​ ഷിക്​ അഞ്ച്​ ഗോളുകൾ വലയിലാക്കിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻതൂക്കം റൊണാൾഡോക്കായിരുന്നു.

യൂറോ കപ്പിൽ ഇത്​ ആദ്യമായാണ്​ റൊണാൾഡോ ഗോൾഡൻ ബുട്ട്​ സ്വന്തമാക്കുന്നത്​. 2016ൽ സ്വന്തം ടീം ജേതാക്കളായപ്പോൾ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഫ്രാൻസിന്‍റെ അ​േന്‍റായിൻ ഗ്രീസ്​മാന്​ പിന്നിൽ രണ്ടാമനായിരുന്നു ​റൊണാൾഡോ.

നാലു മത്സരങ്ങളിൽ നിന്നായി റൊണാൾഡോ വെറും 360 മിനിറ്റുകളാണ്​ പന്തുതട്ടിയത്​. ഗോൾവേട്ടക്കാരുടെ പോരാട്ടത്തിൽ താരത്തോട്​ മത്സരിച്ച കെയ്​നും റഹീം സ്റ്റിർലിങ്ങും (മൂന്ന്​ ഗോൾ) 600 മിനിറ്റിലധികം കളിക്കളത്തിലുണ്ടായിരുന്നു. റൊണാൾഡോയുടെ അഞ്ചിൽ മൂന്നെണ്ണം പെനാൽറ്റിയിലൂടെയായിരുന്നു.

പ്രീക്വാർട്ടറിൽ ബെൽജിയത്തോട്​ 1-0ത്തിന്​ തോറ്റാണ് നിലവില ജേതാക്കളെന്ന പകിട്ടുമായെത്തിയ​ പോർചുഗൽ പുറത്തായത്​. നാലു ഗോളുമായി നാല്​ കളിക്കാർ പട്ടിക പൂർത്തിയാക്കിയിട്ടുണ്ട്​. ഹാരി കെയ്​ൻ (ഇംഗ്ലണ്ട്​), കരീം ബെൻസേമ (ഫ്രാൻസ്​), എമിൽ ഫോഴ്​സ്​ബെർഗ് (സ്വീഡൻ)​, റൊമേലു ലുകാക്കു (ബെൽജിയം) എന്നിവരാണ്​ ആ താരങ്ങൾ.

ഇക്കുറി യൂറോ കപ്പിൽ നിരവധി ഗോളുകൾ വീണെങ്കിലും നാണക്കേടിന്‍റെ മറ്റൊരു റെക്കോഡ്​ കൂടിയുണ്ട്​. 11 സെൽഫ്​ ഗോളുകളാണ്​ ഇക്കുറി പിറന്നത്​. 2016ലെ യൂറോ കപ്പിലെ മൂന്ന്​ ഗോളുകളായിരുന്നു ഏറ്റവും ഉയർന്ന സംഖ്യ.

Tags:    
News Summary - Ronaldo wins Euro 2020 Golden Boot on tie-breaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.