ഗുവാഹതി: ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളിന് തോൽപിച്ച് എഫ്.സി ഗോവ ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ സെമിഫൈനലിൽ കടന്നു.
ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ബികാഷ് യുംനത്തിലൂടെ മുന്നിലെത്തിയ ചെന്നൈയിന്റെ പോസ്റ്റിൽ 30ാം മിനിറ്റു മുതലാണ് ഗോവക്കാർ ഗോളടി തുടങ്ങിയത്. കാൾ മച്ചുഗ് (30), കാർലോസ് മാർട്ടിനെസ് (37) എന്നിവർ ചേർന്ന് ആദ്യ പകുതിയിൽത്തന്നെ ലീഡ് സമ്മാനിച്ചു. കളി തീരാൻ നേരം നോഹ സദൂയിയും (90+1) വിക്ടർ റോഡ്രിഗസും (90+3) സ്കോർ ചെയ്തതോടെ 4-1ന് ജയം സ്വന്തമാക്കി ഗോവ.
ഞായറാഴ്ച കൊൽക്കത്തയിൽ നടക്കുന്ന നാലാം ക്വാർട്ടറിൽ മുംബൈ സിറ്റി എഫ്.സിയെ ആതിഥേയരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.