മാഞ്ചസ്റ്റർ: മുൻനിരക്കാരെ പുറത്തിരുത്തി ഇളമുറക്കാർക്ക് അവസരം നൽകിയ മാഞ്ചസ്റ്റർ യുനൈറ്റഡും പ്രമുഖരെ എല്ലാവരെയും നിലനിർത്തി ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയും ഇംഗ്ലീഷ് സൂപ്പർ കപ്പിൽ ജയത്തോടെ ക്വാർട്ടറിൽ. പ്രമുഖർ പോരിനിറങ്ങിയ ദിനത്തിൽ യുനൈറ്റഡ് അഞ്ചുദിവസത്തിനിടെ രണ്ടാം തവണയും ബ്രൈറ്റണെ വീഴ്ത്തിയപ്പോൾ ബേൺലിക്കെതിരെയായിരുന്നു സിറ്റിയുടെ വിജയം.
കഴിഞ്ഞ ദിവസം ഇറങ്ങിയ ടീമിൽ വിക്ടർ ലിൻഡ്ലോഫ് ഒഴികെ എല്ലാവരെയും പുറത്തിരുത്തി പകരക്കാരുമായി ഇറങ്ങിയിട്ടും യുനൈറ്റഡിനെതിരെ പ്രതിരോധം തീർക്കാൻ ബ്രൈറ്റണായില്ല. സ്കോട്ട് മക്ടോമിനെ, യുവാൻ മാറ്റ, പോൾ പോഗ്ബ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ജയം. സ്കോർ 3-0.
റഹീം സ്റ്റെർലിങ്ങിെൻറ ഇരട്ടഗോളുകളും പുതുമുഖ താരം ഫെറൻ ടോറസിെൻറ കന്നി ഗോളുമാണ് സിറ്റിക്ക് ജയമൊരുക്കിയത്, സ്കോർ 3-0. മറ്റു മത്സരത്തിൽ കാൽവർട്ട് ലൂയിൻ ഹാട്രികിൽ എവർടൺ വെസ്റ്റ് ഹാമിനെ മുക്കി. സ്കോർ 4-1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.