യൂറോയിൽ സമനിലമേളം; ഡബ്​ളടിച്ച്​ ​ക്രിസ്​റ്റ്യാനോയും ബെൻസേമയും; പോർച്ചുഗലും ജർമനിയും പ്രീക്വാർട്ടറിൽ


ലണ്ടൻ: മരണ ഗ്രൂപായ എഫിലെ ഹൈ വോൾ​ട്ടേജ്​ പോരാട്ടങ്ങൾക്ക്​ രാത്രി വൈകി വേദിയുണർന്ന യൂറോയിൽ രണ്ടു ​േഗാൾ വീതമടിച്ച്​ പ്രീ ക്വാർട്ടറിലേക്ക്​ ടിക്കറ്റുറപ്പിച്ച്​ ജർമനിയും പോർച്ചുഗലും ഫ്രാൻസും. വിജയം മോഹിപ്പിച്ച്​​ രണ്ടുവട്ടം ഗോളടിച്ച്​ മുന്നിലെത്തിയിട്ടും അവസാനം സമനില വഴങ്ങി പുറത്തായി ഹംഗറി. വമ്പൻ പോരുകൾ കാണാനിരിക്കുന്ന പ്രീ ക്വാർട്ടറിൽ ജർമനിക്ക്​ ഇനി എതിരാളികൾ ഇംഗ്ലണ്ട്​.

ഹംഗറിക്ക്​ ഹൃദയാഘാതം; ജർമനിക്ക്​ സമാധാനം

പുഷ്​കാസ്​ അറീനയിൽ പതിനായിരങ്ങൾ ആവേശത്തോടെ ഒഴുകിയെത്തിയത്​ ജർമൻ വീര്യത്തെ പിടിച്ചുകെട്ടി ഹംഗറി നോക്കൗട്ട്​ ഉറപ്പിക്കുന്ന ചരിത്ര മുഹൂർത്തത്തിന്​ സാക്ഷിയാകാനായിരുന്നു. അത്​ സംഭവിച്ചുവെച്ച്​ രണ്ടുവട്ടം തോന്നിച്ച ശേഷം കീഴടങ്ങു​േമ്പാൾ ഒരു നാട്​ കണ്ണീരൊഴുക്കുന്നതായിരുന്നു കാഴ്​ച. ജർമനിയെ തുടക്കത്തിൽ ഞെട്ടിച്ച ഹംഗറിക്കായി ആഡം സെലായി (11), ആൻഡ്രാസ് സ്​കാഫർ(​ 68) എന്നിവർ​ ഗോൾ നേടി​. ഒാരോ ഗോളും ഹംഗറിയെ മുന്നിലെത്തിക്കുകയും ചെയ്​തതാണ്​. രണ്ടുവട്ടവും ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിച്ചടിച്ച്​ ജർമനി സമനിലയുമായി ഗ്രൂപിൽ രണ്ടാമന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ചു. കായ്​ ഹാവെട്​സും(66), ലിയോൺ ഗോറസ്​ക(84)യുമാണ് ​ജർമനിക്കായി ഗോൾ നേടിയത്​. ആദ്യ കളിയിൽ ലോകചാമ്പ്യൻ ഫ്രാൻസിനെ പിടിച്ചുകെട്ടിയെങ്കിലും ക്രിസ്​റ്റ്യാനോ എതിരാളിയായി എത്തിയ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ കാൽഡസൻ ഗോളുകൾക്ക്​ വീണുപോയതോടെ ഹംഗറിയെ എഴുതിത്തള്ളിയവരായിരുന്നു ഏറെയും. എന്നാൽ, ജർമനിക്കെതിരെ കളി തുടങ്ങിയതോടെ എല്ലാം മാറ്റിമറിച്ചായിരുന്നു 11ാം മിനിറ്റിൽ ത​ന്നെ ആതിഥേയർ സ്​കോർ ബോർഡ്​ ചലിപ്പിച്ചത്​. റൊളാങ്​ സല്ലായ്​ ​നൽകിയ ലോങ്​റേഞ്ച്​ പാസ്​ ലക്ഷ്യത്തിലെത്തിച്ച്​ നായകൻ സലായ്​ ആയിരുന്നു സ്​കോറർ. ഡൈവ്​ ചെയ്​ത്​ നൽകിയ ഹെഡർ മാനുവൽ നോയറെ വീഴ്​ത്തിയപ്പോൾ ഗാലറി പ്രകമ്പനം കൊണ്ടു. പക്ഷേ, ഹംഗറി ഗോളി പീറ്റർ ഗുലക്​സിയുടെ വീഴ്​ച മുതലെടുത്ത്​ ചെൽസി താരം ഹാവെർട്​സ്​ സമാനമായി നൽകിയ ഹെഡർ ജർമനിയെ ഒപ്പമെത്തിചുച. പിന്നെയും തല ഗോളടിക്കുന്നതായിരുന്നു മൈതാനത്തെ കാഴ്​ച. ഹംഗറിയുടെ ഷാഫറുടെതായിരുന്നു ഹെഡർ ഗോൾ. ഇതോടെ അവസാന 16ൽ ഇടമുറപ്പിച്ച​ ഹംഗറിയുടെ നെഞ്ചു പിളർത്തി ഗോരറ്റ്​സ്​ക രക്ഷകനായതോടെ ചിത്രം വീണ്ടും മാറി. ജർമനി പ്രീ ക്വാർട്ടറിൽ.

ചാമ്പ്യൻ പോര്​

ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മിലുള്ള മത്സരത്തിൽ പെനാൽറ്റിയാണ്​ വിധി നിർണയിച്ചത്​. 31, 60 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി രണ്ടും ഗോളാക്കി പോർചുഗലിനെ ​ക്രിസ്​റ്റ്യാനോ കാത്തപ്പോൾ, കരീം ബെൻസേമയാണ്​ ഫ്രാൻസിനെ തോൽക്കാതെ രക്ഷിച്ചത്​. 45ാം മിനിറ്റിൽ പെനാൽറ്റിയിലും 47ാം മിനിറ്റിൽ പോഗ്​ബയുടെ മനോഹര അസിസറ്റിലുമാണ്​ ബെൻസേമ ഗോൾ നേടിയത്​.

ഇതോടെ, അഞ്ചു പോയൻറുമായി ഫ്രാൻസും നാലു പോയൻറുമായി ജർമനിയും മികച്ച മൂന്നാം സ്​ഥാനക്കാരുടെ പട്ടികയിൽ പോർചുഗലും മുന്നേറി. രണ്ട്​ പോയിൻറ്​ മാത്രമുള്ള ഹംഗറി ഇതോടെ ടൂർണമെൻറിൽ നിന്നും പുറത്തായി.

Tags:    
News Summary - Euro 2020: England, France, Germany in Pre Quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.