ഇതിഹാസങ്ങൾ പന്തു തട്ടുന്നു; ഫിഫ ലെജൻഡ്സ് കപ്പ് 15, 16ന് ദോഹയിൽ

ദോഹ: ഖത്തർ ലോകകപ്പിലെ കിരീട ജേതാക്കൾ ആരെന്നറിയും മുമ്പ് ദോഹയിൽ ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. ഫൈനലിന് വിസിൽ മുഴങ്ങുന്നതിന് രണ്ട് ദിനം മുമ്പായാണ് കഫു, കകാ, ദിദിയർ േദ്രാഗ്ബ, കസിയസ്, കാർസ് പുയോൾ, റോബർട്ടോ കാർലോസ്, ഫ്രാൻസിസ്കോ ടോട്ടി, ജോൺടെറി ഉൾപ്പെടെ സൂപ്പർ താരങ്ങൾ ദോഹയുടെ മണ്ണിൽ പന്തു തട്ടുന്നത്.

ഡിസംബർ 15നും 16നുമായി ഖലീഫ ഇൻറർനാഷണൽ ടെന്നിസ് ആൻറ് സ്ക്വാഷ് കോപ്ലക്സിലെ സെൻറർ കോർട്ടിലാണ് മത്സരങ്ങൾ. പഴയകാലങ്ങളിൽ ടി.വിയിൽ കണ്ട് ആസ്വദിച്ച ഇതിഹാസ താരങ്ങളുടെ മത്സരങ്ങൾനേരിട്ട് കാണാൻ ആരാധകർക്കും അവസരമുണ്ട്.

ഉച്ച രണ്ട് മുതൽ വൈകുന്നേരം നാല് വരെയാണ് മത്സരങ്ങൾ. ആരാധകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണം. https://q-tickets.com/Events/EventsDetails/9564/ എന്ന ലിങ്കില്‍ പ്രവേശിച്ചു വേണം ബുക്ക് ചെയ്യാന്‍. ഉച്ചയ്ക്ക് 12.00 മുതല്‍ മത്സരവേദിയിലേയ്ക്ക് പ്രവേശിയ്ക്കാം. ഫിഫ പ്ലസ്സിലൂടെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

മത്സര ക്രമം

രണ്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകൾ അണിനിരക്കും. ആകെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. രണ്ടു ദിനങ്ങളിലായി 18 മത്സരങ്ങൾ നടക്കും. 15 മിനിറ്റ് വീതമുള്ള ഇരു പകുതികളായി 30 മിനിറ്റാണ് ഒരു കളിയുടെ ദൈർഘ്യം.

ആദ്യ ദിനത്തില്‍ 12 മത്സരങ്ങളും, രണ്ടാം ദിനത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങളുമാണ് നടക്കുക. ഓരോ ടീമുകള്‍ക്കും മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ രണ്ടാം ദിവസത്തെ സെമി-ഫൈനലില്‍ പ്രവേശിക്കും. 16ന് വൈകിട്ട് ആറിനാണ് ഫൈനൽ.

Tags:    
News Summary - FIFA Legends Cup in Doha on 15th and 16th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-29 02:24 GMT