ലണ്ടൻ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ പരമോന്നത പോരാട്ടവേദിയായ ചാമ്പ്യൻസ് ലീഗ് ജയിക്കുന്ന ടീമിന് പ്രൈസ് മണിയായി എത്ര തുക സ്വന്തമാകും? പണമൊഴുകുന്ന ഈ ഫുട്ബാൾ കളത്തിൽ ചാമ്പ്യന്മാരെ മാത്രമല്ല, അടരാടാനിറങ്ങുന്ന ഓരോ കളിസംഘങ്ങളെയും കാത്തിരിക്കുന്നത് കോടികളാണ്.
ഗ്രൂപ് സ്റ്റേജിൽ കളിക്കാനിറങ്ങുന്ന ഓരോ ക്ലബിനും 16.96 ദശലക്ഷം ഡോളർ (ഏകദേശം 139.73 കോടി രൂപ) ലഭിക്കും. ജയത്തിനും സമനിലക്കുമൊക്കെ അതനുസരിച്ചുള്ള പ്രൈസ് മണി ഇതിന് പുറമെയുണ്ടാകും. ഓരോ ജയത്തിനും 3.04 മില്യൺ ഡോളർ (25.14 കോടി രൂപ) സമ്മാനമായി ലഭിക്കും. സമനിലയാണെങ്കിൽ ടീമിന് 10 ലക്ഷം ഡോളറാണ് (8.27 കോടി രൂപ) ലഭിക്കുക.
എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ മാറ്റുരക്കുന്നത്. ഈ ടീമുകൾ ഓരോന്നിനും 16.96 ദശലക്ഷം ഡോളർ (ഏകദേശം 139.73 കോടി രൂപ) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയതിനുള്ള പുരസ്കാരമായി ലഭിക്കും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി വന്യസിച്ചിരിക്കുന്നത് താഴെ പറയുന്ന രീതിയിലാണ്.
ഗ്രൂപ് എ: ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, കോപെൻഹാഗൻ, ഗലാറ്റസറേ
ഗ്രൂപ് ബി: സെവിയ്യ, ആഴ്സനൽ, പി.എസ്.വി, ലെൻസ്
ഗ്രൂപ് സി: നാപ്പോളി, റയൽ മഡ്രിഡ്, സ്പോർട്ടിങ് ബ്രാഗ, യൂനിയൻ ബെർലിൻ
ഗ്രൂപ് ഡി: ബെൻഫിക, ഇന്റർ മിലാൻ, റയൽ സോസിഡാഡ്, സാൽസ്ബർഗ് എഫ്.സി
ഗ്രൂപ് ഇ: അത്ലറ്റികോ മഡ്രിഡ്, ലാസിയോ, സെൽറ്റിക്, ഫെയ്നൂർദ് എഫ്.സി
ഗ്രൂപ് എഫ്: പി.എസ്.ജി, ബൊറൂസിയ ഡോർട്ട്മുണ്ട്, എ.സി മിലാൻ, ന്യൂകാസിൽ യുനൈറ്റഡ്
ഗ്രൂപ് ജി: മാഞ്ചസ്റ്റർ സിറ്റി, ലൈപ്സിഷ്, യങ് ബോയ്സ്, റെഡ്സ്റ്റാർ ബൽഗ്രേഡ്
ഗ്രൂപ് എച്ച്: ബാഴ്സലോണ, പോർട്ടോ, ഷാക്തർ ഡോണെസ്ക്, ആന്റ്വെർപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.