'ഇംഗ്ലണ്ട്​ ഇറ്റലിയോട്​ ഷൂട്ടൗട്ടിൽ തോൽക്കും'; യൂറോ ഫലം എട്ട്​ വർഷം മുമ്പ്​ പ്രവചിച്ച ട്വീറ്റ് വൈറൽ​

ലണ്ടൻ: ചില പ്രവചനങ്ങൾ നമ്മെ ഞെട്ടിക്കാറുണ്ട്​. പോൾ നീരാളിയെ പോലെ ചില ജീവികളും ചില മനുഷ്യൻമാരും ഫുട്​ബാൾ മത്സരഫലങ്ങൾ പ്രവചിച്ച്​ നമ്മെ അത്ഭുതപ്പെടുത്തിയവരാണ്​. എന്നാൽ എട്ടു വർഷങ്ങൾക്ക്​ മുമ്പ്​ യൂറോ കപ്പ്​ 2020ൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുമെന്ന്​ പ്രവചിച്ച ഒരു ട്വീറ്റാണ്​ ഇപ്പോൾ ട്വിറ്ററിൽ വൈറൽ.

@lawseyitfc എന്ന ട്വിറ്റർ ഹാൻഡ്​ലിൽ 2013 ലാണ്​ ട്വീറ്റ്​ പ്രത്യക്ഷപ്പെട്ടത്​. കാമറൂൺ എന്നയാൾ ബ്ലാക്ക്​ബെറി ഫോൺ ഉപയോഗിച്ചാണ്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

'യൂറോ 2020 ഫൈനലിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു, പിന്നീട് ഒന്നും മാറിയിട്ടില്ല'-2013 ഫെബ്രുവരി 22ന്​ കാമറൂൺ കുറിച്ചു. മൈക്രോബ്ലോഗിങ്​ സൈറ്റിൽ എഡിറ്റ്​ ഓപ്​ഷൻ ഇല്ലാത്തിനാൽ തന്നെ ട്വീറ്റ്​ കണ്ട്​ അത്ഭുതം കൂറുകയാണ്​ ട്വിറ്ററാറ്റികൾ.

അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച്​ സമനില പാലിച്ചതോടെയാണ്​ ഇറ്റലി-ഇംഗ്ലണ്ട്​ ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്​ നീണ്ടത്​. ​ഷൂട്ട്​ ഒൗട്ടിൽ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാർകസ്​ റാഷ്​ഫോഡിന്‍റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ്​ ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്​. ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ്​ ഗോൾകീപ്പർ ജോർദൻ പിക്​ഫോർഡ്​ തടുത്തിട്ടു.








Tags:    
News Summary - Football Fan's 2013 Tweet 'Predicting' Italy’s Win Over England in Euro 2020 viral on Internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.