പാരിസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ചെന്ന് ചൊല്ലി തലയറുത്തു കൊന്ന അധ്യാപകന് ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ ആദരമർപ്പിക്കും.
കളിക്കാർ, കോച്ചുമാർ, റഫറിമാർ തുടങ്ങിയവർ കറുത്ത ആംബാൻഡുകൾ കയ്യിലണിയുമെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
മത്സരത്തിനുമുമ്പ് അധ്യാപകന് ആദരസൂചകമായി ഒരു മിനുറ്റ് നിശബ്ദത പാലിക്കുമെന്നും മരണപ്പെട്ട അധ്യാപകെൻറ ചിത്രം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്നും ഫ്രഞ്ച് ലീഗ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ് ഹോണറിനിലെ സ്കൂളിലെ അധ്യാപകനായ സാമുവൽ പാറ്റിയാണ് കൊല്ലപ്പെട്ടത് . നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഫ്രാൻസിലൊട്ടാകെ വലിയ പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.