'കൊച്ചിയിലെ നിറഗാലറിയും ആവേശവും ആസ്വദിക്കാനായില്ല എന്നത്​ നിർഭാഗ്യകരം' കിബു മടങ്ങുന്നത്​ ഈ സ​ങ്കടത്തോടെ...

കോഴിക്കോട്​: കേരള ബ്ലാസ്​റ്റേഴ്​സിനേറ്റ തിരിച്ചടിയിൽ ന്യായാന്യായങ്ങളൊന്നും നിരത്തുന്നില്ലെന്ന്​ പുറത്താക്കപ്പെട്ട കോച്ച്​ കിബൂ വികു​ന. ഹൈദരാബാദ്​ എഫ്​.സിക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക്​ ബ്ലാസ്​റ്റേഴ്​സ്​ തകർന്നടിഞ്ഞതിനു പിന്നാലെയാണ്​ പരിശീലക സ്​ഥാനത്തുനിന്ന്​ കിബു തെറിച്ചത്​. ഇതിനുശേഷം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത കുറിപ്പിൽ​ ഒഴികഴിവുകൾ ഒന്നും പറയുന്നി​െല്ലന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. തുടക്കംമുതൽ ഒടുക്കംവരെ തനിക്കുപിന്നിൽ ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ച ആരാധകക്കൂട്ടത്തോട്​ സവിശേഷമായ നന്ദിയുണ്ടെന്ന്​ പറഞ്ഞ വികുന, കൊച്ചിയിലെ നിറഗാലറിയുടെ ആരവങ്ങളും ആവേശവും ആസ്വദിക്കാൻ കഴിയാത്തത്​ ഏറെ നിർഭാഗ്യകരമായി കരുതുന്നുവെന്നും കുറിപ്പിൽ ചേർത്തു. കോവിഡ്​ കാരണം ഐ.എസ്​.എല്ലിലെ എല്ലാ മത്സരങ്ങളും ഗോവയിൽ നടത്താൻ തീരുമാനിച്ചതോടെയാണ്​ കൊച്ചിയിൽ കളി നടക്കാതെ പോയത്​.



വിബുനയുടെ കുറിപ്പിന്‍റെ പൂർണരൂപം:

''നിർഭാഗ്യവശാൽ, ഈ സീസൺ അസാധാരണവും അപ്രതീക്ഷിതവുമായിരു​ന്നു. നമ്മൾ ചെയ്യുന്നതിനെല്ലാം ഉത്തരവാദികളായിരിക്കണമെന്ന്​ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്​. അതിനാൽ എല്ലായ്​പോഴും ഹൃദയം സമർപ്പിച്ചാണ്​ ഞാൻ ഉത്തരവാദിത്തങ്ങളെ സമീപിക്കാറുള്ളത്​. അതുകൊണ്ടുതന്നെ ഒഴികഴിവുകൾ ഒന്നും പറയുന്നില്ല.
എല്ലാവരോടും ഒരുപാട്​ നന്ദിയുണ്ട്​. കളിക്കാർ, കോച്ചിങ്​ സ്റ്റാഫ്​, ക്ലബ്​ അംഗങ്ങൾ തുടങ്ങി എല്ലാവരും കാട്ടിയ പ്രൊഫഷനലിസവും ദയാവായ്​പു​ം അടുപ്പവും അത്രയേറെയായിരുന്നു. ആദ്യദിനം മുതൽ അവസാന ദിനം വരെ അകമഴിഞ്ഞ്​ പിന്തുണച്ച മുഴുവൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകർക്കുമാണ്​ സവിശേഷമായ നന്ദി അറിയിക്കാനുള്ളത്​. ആ സ്​നേഹവും പിന്തുണയുമാണ്​ നിങ്ങളെ അതിശയിപ്പിക്കുന്നവരും വേറിട്ടവരുമാക്കുന്നത്​.
കേരളത്തിലെ നിറഞ്ഞ സ്​റ്റേഡിയവും അവിടുത്തെ അന്തരീക്ഷവും ആസ്വദിക്കാനായില്ല എന്നത്​ വളരെ നിർഭാഗ്യകരമായി കരുതുകയാണ്​ ഞാൻ. നിങ്ങൾക്കെല്ലാവർക്കും ക്ലബിനും ഭാവിയിൽ നല്ലതുമാത്രം വര​ട്ടെ എന്നാശംസിക്കുന്നു. തീർച്ചയായും നിങ്ങളത്​ അർഹിക്കുന്നുണ്ട്​.''


ക്ലബിൽനിന്ന്​ പടിയിറങ്ങുന്ന കിബുവിനെ ആരാധകർ വിമർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്​. ട്വീറ്റിനുതാഴെ ആരാധകരെല്ലാം അദ്ദേഹത്തിന്​ ആശംസ നേരുകയാണ്​. 'മുങ്ങുന്ന കപ്പലിൽനിന്ന്​ നിങ്ങൾ രക്ഷ​െ​പ്പ​ട്ടോളൂ' എന്ന തരത്തിൽ പ്രതികരിക്കുന്നവരുമുണ്ട്​. പല കമന്‍റുകളും ആരാധകരുടെ അങ്ങേയറ്റത്തെ നിരാശ പ്രതിഫലിപ്പിക്കുന്നവയാണ്​.

'ഇത്​ ഞങ്ങളുടെ വിധിയാണ്​. നിങ്ങളുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. എല്ലാ ആശംസകളും നേരുന്നു. ഉയരാൻ കഴിയാത്ത അടിത്തട്ടിലാണ്​ ഞങ്ങൾ. ഇരുട്ടും അട്ടഹാസങ്ങളുമാണ്​ ചുറ്റും. ഈ മുങ്ങുന്ന കപ്പലിൽനിന്ന്​ നിങ്ങൾ രക്ഷപ്പെ​ട്ടോളൂ. ഞങ്ങളെ ഈ തണുത്തുറഞ്ഞ വെള്ളക്കെട്ടിൽ മരണമടയാൻ വിടൂ. ഭീകരമാണീ നിമിഷങ്ങൾ. നിങ്ങൾക്ക്​ നന്ദി കിബൂ' -ആർ.കെ.വി എന്ന പ്രൊഫൈലിൽ കടുത്ത ബ്ലാസ്​റ്റേഴ്​സ്​ ആരാധകൻ ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - My Gratitude To All Kerala Blasters Fans -Kibu Vikuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.