മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയിലും ലയണൽ മെസ്സിയിലുമായി സ്പെയിനിൽ വട്ടംകറങ്ങിയ യൂറോപ്യൻ ഗോൾഡൻ ബൂട്ട് 14 വർഷങ്ങൾക്കുശേഷം ഇറ്റലയിൽ.
യൂറോപ്യൻ ക്ലബ് ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള സുവർണ പാദുകമാണ് ഇറ്റാലിയൻ സീരി 'എ' ക്ലബ് ലാസിയോയുടെ സ്ട്രൈക്കർ സിറോ ഇമ്മൊബിലെയിലൂടെ സ്പെയിൻ വിടുന്നത്.
ശനിയാഴ്ച നടന്ന സീരി 'എ'യിലെ അവസാന മത്സരത്തിൽ ലാസിയോ നാപോളിയോട് 3-1ന് േതാറ്റെങ്കിലും ലാസിേയായുടെ ഏക ഗോൾ ഇമ്മൊബിലെയുടെ ബൂട്ടിൽനിന്നു തന്നെ പിറന്നു. ഇതോടെ, സീസണിലെ ഗോൾനേട്ടം 36ലെത്തിച്ചാണ് 30കാരൻ യൂറോപ്പിലെ ടോപ് സ്കോറർ പട്ടത്തിന് ഉടമയായത്.
2009-10 സീസൺ മുതൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലായിരുന്നു ഗോൾഡൻ ബൂട്ട് പങ്കിട്ടത്. ഇതിനിടെ രണ്ടുതവണ ലൂയി സുവാരസ് അവകാശിയായി.
സീസണിൽ റോബർേട്ടാ ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്, 34 ഗോൾ), ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവൻറസ്- 31), തിമോ വെർണർ (28), ലയണൽ മെസ്സി (25) എന്നിവരെ പിന്തള്ളിയാണ് ഇമ്മൊബിലെയുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.