ദുബൈ: ഒമാനെ തളച്ചതിെൻറ ആത്മവിശ്വാസത്തിൽ യു.എ.ഇക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യക്കു തെറ്റി. ഒട്ടും 'സൗഹൃദമാകാത്ത' സൗഹൃദമത്സരത്തിൽ ഇന്ത്യയെ യു.എ.ഇ നാണംകെടുത്തുകയായിരുന്നു. പുതിയ ടീമുമായി പരീക്ഷണത്തിനിറങ്ങിയ ഇഗോർ സ്റ്റിമാക്കിന് പിഴച്ചപ്പോൾ യു.എ.ഇ ഇന്ത്യയെ 6-0ത്തിന് തകർത്തു.
ഒമാനെതിരെ ഇറങ്ങിയ ടീമിൽ എട്ടു മാറ്റങ്ങളാണ് കോച്ച് സ്റ്റിമാക് വരുത്തിയത്. പുതിയ താരങ്ങൾ ഒത്തിണക്കം കണ്ടെത്താൻ തുടക്കത്തിലേ പാടുപെട്ടു. മധ്യനിരക്ക് പന്ത് കണ്ണിചേർക്കാനേ കഴിഞ്ഞില്ല. ഇന്ത്യയുടെ പോരായ്മ മനസ്സിലാക്കയ യു.എ.ഇ ഇരു വിങ്ങുകളിലൂടെയും ആക്രമണം ആരംഭിച്ചു. മലയാളി താരം മഷൂർ ശരീഫും സുരേഷ് വാങ്യാം സിങ്ങുമാണ് പ്രതിരോധം കാത്തത്. 12ാം മിനിറ്റിൽ പ്രതിരോധത്തിലെ വിള്ളൽ നോക്കി നടത്തിയ നീക്കമാണ് ആദ്യ ഗോളിലേക്ക് വഴിയൊരുക്കിയത്.
സ്ട്രൈക്കർ അലി മബ്ഖൂത്ത് ഗുർപ്രീത് സിങ്ങിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലാക്കി. 32ാം മിനിറ്റിൽ പെനാൽറ്റിയിൽ യു.എ.ഇ വീണ്ടും മുന്നിലെത്തി. 60ാം മിനിറ്റിൽ മറ്റൊരു ഗോളുമായി അലി ഹാട്രിക് തികച്ചു. പ്രതിരോധവീഴ്ച തുടർന്നപ്പോൾ, യു.എ.ഇ വീണ്ടും ഗോളടിച്ചു. ഖലീൽ ഇബ്രാഹീം (65), ഫാബിയോ ലിമ (72), സെബാസ്റ്റ്യൻ ടഗ്ലിയാബെ (84) എന്നിവരാണ് മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.