ചെന്നൈയിൻ മിന്നും

ചാമ്പ്യന്മാരിൽനിന്ന്​ അവസാന സ്​ഥാനക്കാരിലേക്ക്​ മൂക്ക്​ കുത്തിവീഴാൻ ഒരു മടിയുമില്ലാത്തവരാണ്​ ചെന്നൈയിൻ. അതേപോലെ, എല്ലാവരെയും വിസ്​മയിപ്പിച്ച്​ കുതിച്ചുയരാനും, കപ്പുമായി മടങ്ങാനും ശേഷിയുള്ളവർ.

രണ്ടുതവണ ചാമ്പ്യന്മാരും ഒരുവട്ടം റ​ണ്ണേഴ്​സ്​ അപ്പുമായി മടങ്ങിയവർ ഏറ്റവും അവസാന റാങ്കുകാരായും സീസൺ അവസാനിപ്പിച്ച ചരിത്രമുണ്ട്​. കഴിഞ്ഞ സീസണിലും ചെന്നൈയിൻ ഞെട്ടിച്ചു. തുടർ തോൽവികളുമായി ലീഗ്​ പകുതിയിൽ അവസാന നിരയിലേക്ക്​ പതിച്ചവർ, കോച്ചി​െൻറ മാറ്റത്തോടെ റോക്കറ്റ്​ വേഗതയിലാണ്​ തിരികെയെത്തിയത്​. ചാമ്പ്യൻ കോച്ച്​ ജോൺ ഗ്രിഗറി ​േപായി, ഒാവൻ കോയൽ വന്നപ്പോൾ, ആറ്​ ജയങ്ങളുമായി ​സെമിയിൽ കടന്നാണ്​ ലീഗ്​ അവസാനിപ്പിച്ചത്​.

എന്നാൽ, ആ മജീഷ്യൻ കോച്ചിനെ ഇക്കുറി നിലനിർത്താനായില്ല. മാനേജ്​മെൻറുമായി ഉടക്കിയ ​ഒാവൻ കോയൽ ഇക്കുറി ജാംഷഡ്​പൂരിലാണ്​.

യുവത്വമാണ്​ കരുത്ത്​

റുമാനിയക്കാരൻ കസാബ ലസോളോയാണ്​ ഇൗ സീസണിലെ പരിശീലകൻ. അദ്ദേഹത്തിന്​ കീഴിൽ യുവത്വത്തി​െൻറ തിളക്കവുമായാണ്​ ചെന്നൈയിൻ ഒരുങ്ങുന്നത്​. ​പ്രതിരോധവും മധ്യനിരയും, അറ്റാക്കിങ്ങിലുമെല്ലാം ശരാശരി 24-25 പ്രായം. വല കാക്കാൻ വിശ്വസ്​തനായ കരൺജിത്​ സിങ്​ തന്നെ. പഞ്ചാബുകാരനായ കരൺജിത്​ 2015 മുതൽ ടീമിനൊപ്പമുണ്ട്​.

എലിസാബിയ, എനസ്​ സിപോവിച്ച്​ എന്നീ വിദേശികൾക്കൊപ്പം റീഗൻ സിങ്​, ലാൽചുൻമാവിയ ഫനായ്​ എന്നിവർ അണിനിരക്കുന്ന പ്രതിരോധം. കൂട്ടായി റിലയൻസ്​ ഫൗണ്ടേഷൻ കണ്ടെത്തലായ യുവതാരങ്ങൾ ആഖിബ്​ നവാബും ബാലാജി ഗണേഷനും.

മധ്യനിരയും അതിശക്തം. റാഫേൽ ക്രിവെല്ലറോ, മെമോ മൗറോ, ക്യാപ്​റ്റൻ ഫത്​കുലോ ഫത്​കുലോവ്​ എന്നീ പരിചയ സമ്പന്നരായ വിദേശികൾക്കൊപ്പം തോയ്​ സിങ്​, അനിരുദ്ധ്​ ഥാപ്പ, ലാലിയാൻസുവാല ചാങ്തെ. ഇൗ സീസണി​െല ഏറ്റവും മികച്ച ക്രിയേറ്റിവ്​ മിഡ്​ഫീൽഡുകളിൽ ഒന്നാണിതെന്ന്​ വിശേഷിപ്പിച്ചാലും തെറ്റില്ല. ​തജികിസ്​താനായി 68 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ 30കാരൻ ഫത്​കുലോയാണ്​ നായകൻ.

ഇസ്​മായിൽ ഗോൺസാൽവസും ജാകുബ്​ സിൽവസ്​റ്ററും അടങ്ങിയ മുന്നേറ്റത്തിന്​ പന്ത്​ ലക്ഷ്യത്തി​െല​ത്തിക്കേണ്ട ചുമതല മാത്രമേയുള്ളൂ. സൂപ്പർതാരങ്ങളല്ല, ടീം ഗെയിമാണ്​ ഫുട്​ബാൾ എന്ന്​ ഒരിക്കൽകൂടി അടിവരയിടാനുള്ള ടീമാണ്​ ​ചെന്നൈയിൻ ഇൗ സീസണിൽ അവതരിപ്പിക്കുന്നത്​.

ചെന്നൈയിൻ എഫ്​.സി

കോച്ച്​: കസാബ ലസോളോ

​െഎ.എസ്​.എൽ ബെസ്​റ്റ്​: ചാമ്പ്യന്മാർ: 2015, 2017-18.

സ്​ക്വാഡ്​ ശരാശരി: 25.29  വയസ്സ്​

ഗോൾകീപ്പർ: കരൺജിത്​ സിങ്​, രേവന്ത്​ ബൈ, സമിക്​ മിത്ര, വിശാൽ കെയ്​ത്​.

പ്രതിരോധം: ആഖിബ്​ നവാബ്​, ബാലാജി ഗണേഷൻ, ദീപക്​ താങ്ക്​റി, എലി സാബിയ (ബ്രസീൽ), എനസ്​ സിപോവിച്​ (ബോസ്​നിയ), ജെറി ലാൽറിൻസുവാല, റീഗൻ സിങ്​, ലാൽചുവാൻമാവിയ ഫനായ്​, റെമി.

മധ്യനിര: അഭിജിത്​ സർകാർ, അനിരുദ്ധ്​ ഥാപ്പ, ധനപാൽ ഗണേഷ്​, എഡ്വിൻ വൻപോൾ, മെമോ മൗറ (ബ്രസീൽ), ഫത്​കുലോ ഫത്​കുലോവ്​ (തജികിസ്​താൻ), ജർമൻപ്രീത്​ സിങ്​, തോയ്​ സിങ്​, ലാലിയാൻസുവാല ചാങ്​തെ, പാണ്ഡ്യൻ ശ്രീനിവാസൻ, റാഫേൽ ക്രിവെല്ലറോ (ബ്രസീൽ).

ഫോർവേഡ്​: അമൻ ഛേത്രി, ഇസ്​മയിൽ ഗോൺസാൽവസ് (ഗിനിയ)​, ജാകുബ്​ സിൽവസ്​റ്റർ (സ്​​ലൊവാക്യ), റഹിം അലി.

Tags:    
News Summary - isl team review Chennaiyin FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.