യുവൻറസിന്​ ഇനി പിർലോ മാജിക്​

ടൂറിൻ: കോച്ച്​ മൗറിസിയോ സാറിയെ പുറത്താക്കിയശേഷം, ഏവരെയും അത്ഭുതപ്പെടുത്തുന്ന നീക്കവുമായി യുവൻറസ്​. മുൻ ഇറ്റാലിയൻ ഇതിഹാസം ആന്ദ്രെ പിർലോയെ പരിശീലകനായി നിയമിച്ചാണ്​ '​ഒാൾഡ്​ ലേഡി' എതിരാളികളെ ചെക്ക്​ വിളിച്ചത്​.

61കാരനായ സാറിയുടെ പിൻഗാമിയായി മുൻ ടോട്ടൻഹാം കോച്ച്​ മൗറിസിയോ പൊച്ചെട്ടിനോ, റയൽ കോച്ച്​ സിനദിൻ സിദാൻ തുടങ്ങിയ വലിയ പേരുകളാണ്​ ​ഉയർന്നുകേട്ടതെങ്കിലും തികച്ചും അപ്രതീക്ഷിതമായിരുന്നു യുവൻറസി​െൻറ പ്രഖ്യാപനം.

ഒരുവർഷം മുമ്പ് കോച്ചിങ്ങിനുള്ള​ യുവേഫ പ്രോ ലൈസൻസ്​ ​സ്വന്തമാക്കിയ പിർലോയെ ഒരാഴ്​ചമുമ്പാണ്​​ യുവൻറസ്​ അണ്ടർ 23 പരിശീലകനായി നിയമിച്ചത്​. തൊട്ടുപിന്നാലെ സീനിയർ ടീമി​െൻറ ചുമതലയിൽ​ എത്തു​േമ്പാൾ ഒന്നര പതിറ്റാണ്ട​ുകാലം ഇറ്റാലിയൻ ദേശീയ ടീമി​െൻറയും എ.സി മിലാൻ, യുവൻറസ്​ ക്ലബുകളുടെയും മധ്യനിരയുടെ സംവിധായകനായി പ്രവർത്തിച്ച സൂപ്പർ താരത്തെ കാത്തിരിക്കുന്നത്​ വലിയ വെല്ലുവിളിയാണ്​.

1998-2001 കാലത്ത്​ ഇൻറർ മിലാനും പിന്നീട്​ 2001 മുതൽ 11 വരെ എ.സി മിലാനും 2015 വരെ യുവൻറസിനുമായി കളിച്ച മിഡ്​ഫീൽഡ്​ ജനറൽ രണ്ടുവർഷം ന്യൂയോർക്​ സിറ്റിയിൽ കളിച്ച്​ 2017ലാണ്​ ബൂട്ടഴിച്ചത്​.

ഒരുവർഷം മുമ്പ്​ യുവൻറസ്​ പരിശീലകനായ സാറിയെ ചാമ്പ്യൻസ്​ ലീഗ്​ തോൽവിക്കു പിന്നാലെയാണ്​ പുറത്താക്കിയത്​. മണിക്കൂറുകൾക്കകമായിരുന്നു 41കാരനായ പിർലോയെ രണ്ടുവർഷ കരാറിൽ നിയമിച്ചത്​.


പിർലോയുടെ പുതിയ ദൗത്യത്തെ പഴയകാല കൂട്ടുകാർ സ്വഗതം ചെയ്​തു. ''ഞെട്ടിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. അദ്ദേഹത്തിന്​ എല്ലാ ഭാവുകങ്ങളും നേരുന്നു. പിർലോക്ക് കോച്ചിങ്ങിൽ അനുഭവസമ്പത്ത്​ ഇല്ലെങ്കിലും യുവൻറസിൽ വലിയ കാര്യങ്ങൾ ചെയ്യാൻ അ​േ​ദ്ദഹത്തിന്​ കഴിയും'' -മുൻ യുവൻറസ്​ താരം ഡെൽപി​യറോ പറയുന്നു.


മറ്റൊരു സഹതാരവും നാപോളി കോച്ചുമായ ഗെന്നരോ ഗട്ടൂസോയും പിർലോയെ സ്വാഗതം ചെയ്​തു. ''യുവൻറസിനൊപ്പം തുടങ്ങുന്നത്​ ഭാഗ്യമാണ്​. എന്നാൽ, കളിയും പരിശീലനവും രണ്ടാണ്​. നന്നായി പഠിക്കണം. കഠിനാധ്വാനം വേണം. കുറെ ഉറക്കമിളക്കുകയും വേണം'' -ഉപദേശത്തോടെ ഗട്ടൂസോ കൂട്ടുകാരനെ സ്വാഗതം ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.