റോം: കണക്കിലെ ക്രമക്കേടുകളെത്തുടർന്ന് ഇറ്റാലിയൻ സീരീ എയിൽ യുവന്റസിന്റെ പത്ത് പോയന്റ് വെട്ടിക്കുറച്ചു. രണ്ടാമതായിരുന്ന ക്ലബ് ഏഴാം സ്ഥാനത്തേക്ക് വീണതോടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും ഏറക്കുറെ അടഞ്ഞു. തെറ്റായ ബില്ലിങ്, മാർക്കറ്റിലെ കൃത്രിമം തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ അപ്പീൽ കോടതി ഇവർക്കെതിരെ കണ്ടെത്തിയിരിക്കുന്നത്.
മുമ്പ് 15 പോയന്റ് വെട്ടിക്കുറച്ചിരുന്നെങ്കിലും യുവന്റസ് അധികൃതർ അപ്പീൽ പോയതോടെ റദ്ദാക്കി. വീണ്ടും വാദംകേൾക്കൽ നടത്തിയാണ് പുതിയ നടപടി. സീരീ എയിൽ നീണ്ട ഇടവേളക്കുശേഷം ജേതാക്കളായ നാപ്പോളിക്കുപിന്നിൽ 69 പോയന്റുമായി രണ്ടാം സ്ഥാനത്തുനിന്ന യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായിരുന്നു. എന്നാൽ, നടപടി വന്നതോടെ 59 പോയന്റായി ചുരുങ്ങി.
36ാം റൗണ്ടിൽ എമ്പോളിക്കെതിരായ മത്സരം 4-1ന് തോറ്റതും ടീമിന് തിരിച്ചടിയായി. രണ്ടു റൗണ്ട് മാത്രം ശേഷിക്കെ യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.