ഇറ്റാലിയൻ സീരി എയിൽ ഒരാഴ്ച മുമ്പുവരെ മൂന്നാം സ്ഥാനത്തുനിന്ന ടീമിന് ചാമ്പ്യൻ പട്ടം വരെ സ്വപ്നം കണ്ടിരുന്നു, ആരാധകർ. ചെറിയ വീഴ്ചകൾ കടന്ന് അതിവേഗം കുതിപ്പിന്റെ വഴി തിരിച്ചുപിടിച്ച് ഒന്നാമതെത്താൻ ഏറെനാൾ വേണ്ടിവരില്ലെന്ന് അവർ കണക്കുകൂട്ടി. അതിനിടെയാണ് എല്ലാം തകിടംമറിച്ച് ഇറ്റലിയിലെ സോക്കർ കോടച്‍യുടെ വിധി എത്തുന്നത്. ഒറ്റയടിക്ക് ടീമിന്റെ 15 പോയിന്റാണ് കോടതി വെട്ടിക്കുറച്ചത്. ജനുവരിയിൽ നടന്ന ട്രാൻസ്ഫർ ഇടപാടുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
‘‘15 പോയിന്റ് നഷ്ടമായതോടെ സീസൺ അവസാനിക്കുമ്പോൾ എങ്ങനെയെങ്കിലും 40 പോയിന്റ് തരപ്പെടുത്തുന്നതിലാണ് ടീമിന്റെ ശ്രദ്ധയെന്ന് കോച്ച് മാസിമിലാനോ അലഗ്രി പറയുന്നു. എതിരാളികൾ എത്ര കടുത്തതാണെങ്കിലും ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയം പിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം നയം വ്യക്തമാക്കുന്നു. പോൾ പോഗ്ബ, ലിയാൻഡ്രോ പരേഡെസ്, ലിയോനാർഡോ ബൊനുക്സി എന്നിവർ പരിക്കിന്റെ പിടിയിലായത് ആശങ്കയാകില്ലെന്നാണ് അലഗ്രിയുടെ കണക്കുകൂട്ടൽ.
സീരി എയിൽ ഏറെ മൂന്നാം സ്ഥാനത്തായിരുന്ന ടീം 10ാം സ്ഥാനത്തിനും താഴേക്ക് പോയെങ്കിലും കോപ ഇറ്റാലിയ, യൂറോപ ലീഗ് എന്നിവയിൽ ഇപ്പോഴും നോക്കൗട്ടിൽ ടീമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.