അപോസ്‌തലോസ് ജിയാനൗ ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: ഐ.എസ്.എൽ 2022-23 സീസണിൽ ഗ്രീക്-ആസ്‌ട്രേലിയന്‍ സ്ട്രൈക്കർ അപോസ്‌തലോസ് ജിയാനൗ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയും. താരവുമായുള്ള കരാര്‍ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആസ്‌ട്രേലിയന്‍ എ ലീഗ് ക്ലബായ മക്കാർതര്‍ എഫ്‌.സിയില്‍നിന്നാണ് 32കാരന്റെ വരവ്.

ഗ്രീസിൽ ജനിച്ച ജിയാനൗ ചെറുപ്പത്തില്‍ തന്നെ ആസ്‌ട്രേലിയയിലേക്ക് മാറി. ആസ്ട്രേലിയയിലെ യൂത്ത് ടീമുകളിൽ പന്തുതട്ടിയശേഷം അപ്പോലോണ്‍ കലമാരിയസ്, കവാല, പി.എ.ഒ.കെ, എത്‌നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളും 15 അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചു. 2016ല്‍ റെക്കോഡ് ട്രാന്‍സ്ഫര്‍ തുകക്ക് ചൈനീസ് ക്ലബായ ഗ്വാങ്‌ഷോ സിറ്റി എഫ്‌.സിയില്‍ ചേര്‍ന്നു. രണ്ട് സീസണുകള്‍ക്ക് ശേഷം സൈപ്രസ് ടീമായ എ.ഇ.കെ ലാര്‍നാക്കയില്‍ എത്തിയ ജിയാനൗ പിന്നീട് ഗ്രീസിലെ ഒ.എഫ്‌.ഐ ക്രീറ്റ് എഫ്‌.സിയിലേക്ക് മാറി.

മക്കാർതര്‍ എഫ്‌.സിക്കായി 20 മത്സരത്തില്‍നിന്ന് മൂന്ന് ഗോളാണ് നേടിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുന്ന ആദ്യ വിദേശ താരമാണ് ജിയാനൗ. 

Tags:    
News Summary - Kerala Blasters FC sign Australian striker Apostolos Giannou

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.