കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഹോം മത്സരങ്ങൾ: ടിക്കറ്റ്‌ വിൽപന തുടങ്ങി

കൊച്ചി: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബാൾ ഒമ്പതാം സീസണിന്റെ ആദ്യമത്സരത്തിനുള്ള ടിക്കറ്റ്‌ വിൽപന ആരംഭിച്ചു. ഒക്‌ടോബർ ഏഴിന്‌ ഈസ്റ്റ്‌ ബംഗാളിനെതിരെയാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി.

രണ്ടുവർഷത്തിനുശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ സ്വന്തം കാണികൾക്ക്‌ മുന്നിൽ എത്തുന്നത്‌. പേടിഎമ്മിന്റെയും പേടിഎം ഇൻസൈഡറുടെയും ഉടമകളായ വൺ97 കമ്യൂണിക്കേഷൻസ്‌ ലിമിറ്റഡാണ്‌ ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടിക്കറ്റ്‌ പാർട്‌ണർമാർ. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ആദ്യം ഹോം മത്സരം.

പേടിഎമ്മിലും Insider.in വെബ്‌സൈറ്റ്‌ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ്‌ വാങ്ങാം. 299 രൂപക്കാണ്‌ ഗാലറി ടിക്കറ്റ്‌ ആരംഭിക്കുന്നത്‌. വി.ഐ.പി ടിക്കറ്റിന്‌ 1999 രൂപയാണ്. നോർത്ത്‌, സൗത്ത് ഗാലറികൾക്ക് -299 രൂപ, ഈസ്റ്റ്‌, വെസ്റ്റ്‌ ഗാലറി -399 രൂപ, ബ്ലോക്ക്‌ ബി, ബ്ലോക്ക്‌ ഡി -499 രൂപ, ബ്ലോക്ക്‌ എ, ബ്ലോക്ക്‌ സി, ബ്ലോക്ക്‌ ഇ -899 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ഓൺലൈൻ ടിക്കറ്റ്‌ ലിങ്ക്‌സ്‌ Insider.in: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-east-bengal/event

ഓൺലൈൻ ടിക്കറ്റുകൾ പേപ്പർരഹിത ടിക്കറ്റുകളാണ്‌. ഓൺലൈൻവഴി ബുക്ക്‌ ചെയ്‌താൽ ഉടൻ ആളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലും ഇ-മെയിലിലും ഇ–ടിക്കറ്റ്‌ എത്തും. സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ സ്ഥാപിച്ച ക്യുആർ കോഡിലൂടെ ഇ–ടിക്കറ്റ്‌ സ്കാൻ ചെയ്‌ത്‌ കളി കാണാം. ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർ ഐ.ഡി കാർഡ് കൊണ്ടുവരണം.

Tags:    
News Summary - Kerala Blasters Home Matches: Tickets on sale now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.