ബാഴ്സലോണ: സീസണിെല ആദ്യ 'എൽക്ലാസികോ' പോരാട്ടത്തിന് ഇന്ന് വിസിൽ മുഴങ്ങുന്നു. നൂകാംപിലെ പകൽവെളിച്ചത്തിൽ ബാഴ്സലോണ-റയൽ മഡ്രിഡ് സൂപ്പർ ക്ലാസികോയുടെ കിക്കോഫ്. ലീഗ് പോരാട്ടങ്ങൾക്ക് ചൂടുപിടിക്കുംമുേമ്പയാണ് മഹാപോരാട്ടത്തിന് മൈതാനമൊരുങ്ങുന്നത്.
കോവിഡ് വ്യാപനം ശീലങ്ങളെല്ലാം തെറ്റിച്ചതിെൻറ അലയൊലികൾ എൽക്ലാസികോയിലുമുണ്ട്. ഗാലറിയിലും പുറത്തും ആവേശത്തിരമാലകളുയർത്തുന്ന അങ്കം മുറുകുേമ്പാൾ നിശ്ശബ്ദമായിരിക്കും ന്യൂകാംപിെൻറ ഇരിപ്പിടങ്ങൾ. അത് മുന്നിൽകണ്ടാണ്, ലോകമെങ്ങമുള്ള ടി.വി വിപണി ലക്ഷ്യമിട്ട് മത്സരം പകൽവെളിച്ചത്തിലേക്കു മാറ്റിയത്. ഇന്ത്യൻസമയം രാത്രി 7.30നാണ് മത്സരം.
േതാറ്റ് വരുന്നവർ
സ്പാനിഷ് ലാ ലിഗയിൽ അവസാന കളിയിൽ തോറ്റാണ് റയലും ബാഴ്സലോണയും വരുന്നത്. അതാവെട്ട ഇത്തിരിക്കുഞ്ഞമാർക്കെതിരെയും. ബാഴ്സലോണയെ ഗെറ്റാെഫ 1-0ത്തിന് വീഴ്ത്തിയപ്പോൾ, റയലിനെ സ്ഥാനക്കയറ്റം നേടിയെത്തിയ കാഡിസാണ് അട്ടിമറിച്ചത് (1-0). എന്നാൽ, ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ അഞ്ചു ഗോൾ ജയവുമായി ഉൗർജം വീണ്ടെടുത്തു. ഹംഗേറിയൻ ക്ലബ് ഫെറൻവാറോസിക്കെതിരായിരുന്നു ജയം. അതേസമയം, റയലിന് ചാമ്പ്യൻസ് ലീഗിലും അടിതെറ്റി. ഷാക്തർ ഡൊണസ്ക് 3-2ന് അട്ടിമറിച്ചതോടെ വാടിക്കരിഞ്ഞാണ് റയലിെൻറ വരവ്.
കൂമാൻ ടെസ്റ്റ്
ലയണൽ മെസ്സിയുടെ ക്ലബ് വിടൽ വിവാദമെല്ലാം കെട്ടടങ്ങി പുതിയ കോച്ച് റൊണാൾഡ് കൂമാനു കീഴിൽ ബാഴ്സലോണ ഒന്നാണിപ്പോൾ. മെസ്സി, ഫിലിപ് കുടീന്യോ, ജെറാഡ് പിക്വെ, ബുസ്ക്വറ്റ്സ്, സെർജി റോബർട്ടോ എന്നീ പരിചയസമ്പന്നർക്കൊപ്പം അൻസു ഫാതി, ഫെറങ്കി ഡിയോങ് എന്നീ യുവതാരങ്ങൾ െപ്ലയിങ് ഇലവനിൽതന്നെയിറങ്ങുന്നു. പെഡ്രി, ട്രിൻകാവോ തുടങ്ങിയ യുവരക്തങ്ങൾകൊണ്ട് റിസർവ് ബെഞ്ചും സമ്പന്നം. നിലവിൽ നാലു കളിയിൽ രണ്ടു ജയവുമായി ഒമ്പതാം സ്ഥാനത്തുള്ള പോയൻറ് പട്ടികയിൽ മുൻനിരയിലേക്കു കുതിക്കാനുള്ള വഴിയാണ് എൽക്ലാസികോ. ഗ്രീസ്മാെൻറ ഫോമില്ലായ്മ മാത്രമാണ് കോച്ചിന് തലവേദനയാവുന്നത്. പുതിയ പരിക്കിെൻറ വെല്ലുവിളിയൊന്നുമില്ലെന്നത് ആശ്വാസം.
സിദാന് സമ്മർദം
അഞ്ചു കളിയിൽ മൂന്നു ജയവുമായി മൂന്നാം സ്ഥാനത്താണ് ചാമ്പ്യൻ റയൽ. പക്ഷേ, കളിക്കളത്തിൽ ചുവടുകൾ പിഴക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ. കാഡിസിനും ഷാക്തറിനുമെതിരായ തോൽവികൾ പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും കെട്ടുപൊട്ടിയതിെൻറ സൂചനകളാണ്. തുടർതോൽവികളുടെ നാണക്കേട് എൽക്ലാസികോ ജയിച്ചാൽ മാറ്റാമെന്നതിനാൽ കോച്ച് സിദാനും ഇത് സമ്മർദപോരാട്ടമാണ്.
ഹസാഡ്, ഡാനി കാർവയാൽ, മാർട്ടിൻ ഒഡെഗാഡ് എന്നിവർ പരിക്കുകാരണം ഇതിനകം ടീമിനു പുറത്തായി. കാഡിസിനെതിരായ മത്സരത്തിനിടെ കാൽമുട്ടിൽ പരിക്കേറ്റുപുറത്തായ സെർജിയോ റാമോസ് ഫിറ്റ്നസ് വീണ്ടെടുത്ത്, വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയതാണ് റയൽ ക്യാമ്പിലെ ശുഭവാർത്ത. ഇന്ന് റാമോസ് കളിക്കുമെന്ന് കോച്ച് സിദാനും സൂചന നൽകുന്നു. വിനീഷ്യസ് ജൂനിയർ, ടോണി ക്രൂസ്, ബെൻസേമ എന്നിവർ സ്റ്റാർട്ടിങ് ലൈനപ്പിൽ തിരികെയെത്തും. ഷാക്തറിനെതിരെ 3-0ത്തിന് ടീം പിന്നിൽനിന്നശേഷം കളത്തിലിറങ്ങി ആദ്യ ടച്ചിൽ ഗോളടിച്ചാണ് വിനീഷ്യസ് റയലിന് ഉൗർജം പകർന്നത്.
മുഖാമുഖം
കഴിഞ്ഞ സീസണിലെ എൽക്ലാസികോയിൽ നൂകാംപിൽ ബാഴ്സയും റയലും ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്. എന്നാൽ, ഏപ്രിലിൽ മഡ്രിഡിൽ റയൽ 2-0ത്തിന് ബാഴ്സലോണയെ നാണംകെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.