പഴയ തട്ടകത്തിൽ ഗോളടിച്ച്​ ജോട്ട; വുൾവ്​സിനെ കടന്ന്​ ലിവർപൂൾ

ലണ്ടൻ: തോൽവി തുടർച്ചകളെ അരികിലാക്കി പ്രിമിയർ ലീഗിൽ ജയം പിടിച്ച്​ ചെമ്പട. കിരീട സ്വപ്​നങ്ങൾ എന്നേ മറന്ന ​േക്ലാപിന്‍റെ കുട്ടികൾ വുൾവ്​സിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തേടെ പോയിന്‍റ്​ പട്ടികയിൽ ആദ്യ നാലിലെങ്കിലും എത്തി ചാമ്പ്യൻസ്​ ലീഗ്​ അടുത്ത സീസണിൽ പന്തുതട്ടാൻ കാത്തിരിപ്പ്​ വീണ്ടും തുടങ്ങി. കഴിഞ്ഞ സെപ്​റ്റംബറിൽ വുൾവ്​സ്​ വിട്ട്​ ലിവർപൂളിലെത്തിയ ഡീഗോ ജോട്ടയായിരുന്നു പഴയ ക്ലബിനെ തോൽപിച്ച്​ ഗോളുമായി ലിവർപൂളിന്​ ​ആശ്വാസം നൽകിയത്​. എട്ടാമതായിരുന്ന ലിവർപൂൾ ജയത്തോടെ ആറാമന്മാരായി.

മുൻനിരയിൽ മുഹമ്മദ്​ സലാഹുൾപെടെ തിളങ്ങിയിട്ടും ഗോൾ മാത്രം അകന്നുനിന്നതിനൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോളെത്തിയത്​. രണ്ടാം പകുതിയിൽ മുഹമ്മദ്​ സലാഹും ലക്ഷ്യം കണ്ടെങ്കിലും ഓഫ്​​ൈ​സഡ്​ കെണിയിൽ കുരുങ്ങി.

കളി മുറുകുന്ന പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി 71 പോയിന്‍റുമായി ഒന്നാമതാണ്​. 14 പോയിന്‍റ്​ പിറകിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്​ രണ്ടാമതും 56 പോയിന്‍റുമായി ലെസ്റ്റർ മൂന്നാമതുമാണ്​. 51 പോയിന്‍റുള്ള ചെൽസി നാലാമതുണ്ട്​. ഒരു കളി കുറച്ചുകളിച്ച വെസ്റ്റ്​ഹാം ലിവർപൂളിനെക്കാൾ രണ്ട്​ പോയിന്‍റ്​ അധികവുമായി അഞ്ചാമതുണ്ട്​. 

Tags:    
News Summary - Liverpool star Jota reflects on 'special' goal that sunk former club Wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.