ചെൽസിയെ വീഴ്ത്തി സിറ്റി എഫ്.എ കപ്പ് ഫൈനലിൽ

ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വീണ്ടും എഫ്.എ കപ്പ് ഫൈനലിൽ. ചെൽസിയെ 1-0 ന് കീഴടക്കിയാണ് സിറ്റി കലാശപോരിന് യോഗ്യത നേടിയത്. ചാമ്പ്യൻസ് ലീഗ് കിരീട മോഹം റയൽ മാഡ്രിഡ് തട്ടി തെറിപ്പിച്ചതിന് പിന്നാലെയാണ് ആഭ്യന്തര ലീഗിലൂടെ സിറ്റി തിരിച്ചു വന്നത്.   


ഇരുടീമിനും അവസരങ്ങളേറെ തുറന്നിട്ട മത്സരത്തിനൊടുവിൽ 84ാം മിനിറ്റിൽ ബർണാഡോ സിൽവയാണ് ഗോൾ നേടിയത്. ഡി ബ്രൂയിൻ നൽകിയ ക്രോസിൽ ഗോൾ നേടാനുള്ള ശ്രമം ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും  സിൽവ വീണ്ടുമത് സമർത്ഥമായി വലയിലാക്കി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഡ്രിഡുമായുള്ള മത്സരത്തിൽ പെനാൽറ്റി മിസ് ചെയ്ത ബർണാഡോ സിൽവക്ക് മറ്റൊരു തരത്തിൽ വൻ തിരിച്ച് വരവായിരുന്നു വെബ്ലിൽ സ്റ്റേഡിയത്തിലേത്. 


എർലിങ് ഹാലൻഡ് ഇല്ലാത്ത മത്സരത്തിൽ ഹൂലിയൻ ആൽവാരസാണ് സിറ്റി മുന്നേറ്റനിരയെ നയിച്ചത്. നാളെ നടക്കുന്ന രണ്ടാം സെമിഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡും കൊവെൻട്രി സിറ്റിയും തമ്മിൽ ഏറ്റുമുട്ടും.

Tags:    
News Summary - Manchester City 1-0 Chelsea: FA Cup semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.