ലോകകപ്പ്​ യോഗ്യത മത്സരങ്ങളിൽനിന്ന്​ പിൻമാറി ഉത്തര കൊറിയ

ദുബൈ: 2022ലെ ഖത്തർ ലോകകപ്പിനുള്ള യോഗ്യത പോരാട്ടങ്ങളിൽനിന്ന്​ ഉത്തര ​െകാറിയ പിന്മാറി. ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷനാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ സാഹചര്യം പരിഗണിച്ച്​ ടോക്കിയോ ഒളിമ്പിക്​സിൽനിന്നും നേരത്തെ ടീം പിൻവാങ്ങിയിരുന്നു.

ഉത്തര കൊറിയ കൂടി ഭാഗമായ ഗ്രൂപ്​ എച്ചിലെ അവശേഷിച്ച പോരാട്ടങ്ങൾ ജൂണിൽ ദക്ഷിണ ​െകാറിയയിൽ നടക്കാനിരിക്കുകയാണ്​. അഞ്ചു കളികൾ പൂർത്തിയാ​യപ്പോൾ ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്​. എട്ടുപോയിന്‍റുള്ള ദക്ഷിണ കൊറിയയും ഒപ്പമാണെങ്കിലും നാലു കളികളേ പൂർത്തിയായുള്ളൂ.

തുർക്​​െമനിസ്​താനാണ്​ പട്ടികയിൽ മുന്നിൽ. ലബനാൻ രണ്ടാമതും ശ്രീലങ്ക മൂന്നാമതുമാണ്​.

Tags:    
News Summary - North Korea withdraws from 2022 World Cup qualifiers, confirms AFC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.