ചാമ്പ്യൻസ്​ ലീഗിൽ അട്ടിമറി; പോർ​ട്ടോക്കു മുന്നിൽ വീണ്​ യുവൻറസ്​


ഹാലൻഡ്​ മികവിൽ സെവിയ്യയെ കടന്ന്​ ഡോർട്​മുണ്ട്​റോം: ചാമ്പ്യൻസ്​ ലീഗിൽ വമ്പൻ അട്ടിമറിയുമായി പോർച്ചുഗീസ്​ ക്ലബായ പോർ​ട്ടോ. ഇരു പകുതികളുടെ ആദ്യ മിനിറ്റുകളിൽ നേടിയ ഒരു ജോഡി ഗോളുകൾക്കാണ്​ ​സീരി എ രാജാക്കന്മാരായ യുവൻറസിനെ പോർ​ട്ടോ മറികടന്നത്​. സ്​കോർ 2-0. കഴിഞ്ഞ ദിവസം ബാഴ്​സലോണ ഫ്രഞ്ച്​ അതികായരായ പി.എസ്​.ജിക്ക്​ മുന്നിൽ തരിപ്പണമായതിന്​ പിറ്റേന്നാണ്​ ക്രിസ്​റ്റ്യാനോ മുന്നിൽനിന്നു നയിച്ച യുവൻറസ്​ അനാവശ്യ തോൽവിയുമായി പ്രീ ക്വാർട്ടർ ഒന്നാം പാദം കൈവിട്ടത്​.

ആദ്യ വിസിൽ മുഴങ്ങി 63 സെക്കൻഡ്​ മാത്രം പിന്നിടു​ന്നതിനിടെട​ പോർ​ട്ടോ ആദ്യ വെടി പൊട്ടിച്ചു​. റോ​ഡ്രിഗോ ബെൻറാൻകർ നൽകിയ ബാക്​ പാസ്​ പിടിച്ചെടുത്ത്​ മഹ്​ദി തരീമിയാണ്​ പോർച്ചുഗീസ്​ ക്ലബിനെ മുന്നിലെത്തിച്ചത്​. എന്നിട്ടും ഉണരാൻ മറന്ന യുവൻറസിന്​ ഇരട്ടി പ്രഹരമായി രണ്ടാം പകുതിയുടെ 19ാം സെക്കൻഡിൽ മൂസ മാരിഗ ലീഡുയർത്തി.

തുടർച്ചയായ ഒമ്പതു സീസണുകളിൽ സീരി എ കിരീടമെന്ന ചരിത്രം സ്വന്തം പേരോടു ചേർത്ത്​ കുതിക്കുന്ന യുവൻറസി​െൻറ നിഴൽ പോലും കാണാത്ത പ്രകടനമായിരുന്നു ഇന്നലെ പോർ​ട്ടോ മൈതാനത്ത്​. മറുവശത്ത്​, പോർച്ചുഗീസ്​ ലീഗിലെ ചാമ്പ്യൻമാർ പ്രതീക്ഷിച്ചതിൽ കവിഞ്ഞ പ്രകടനം നടത്തുകയും ചെയ്​തു. ഇരു ടീമുകളും തമ്മിലെ രണ്ടാം പാദ മത്സരം മാർച്ച്​ ഒമ്പതിനാണ്​.

രണ്ടാമത്തെ മത്സരത്തിൽ എർലിങ്​ ബ്രോട്ട്​ ഹാലൻഡ്​ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ ലാ ലിഗ ടീമായ സെവിയ്യയെ 3-2ന്​ മറികടന്ന്​ ബൊറൂസിയ ഡോർട്​മുണ്ട്​ കുതിപ്പ്​ തുടർന്നു. മഹ്​മൂദ്​ ദഹൂദ്​ ഡോർട്​മുണ്ടി​െൻറ അവശേഷിച്ച ഗോളിനുടമായപ്പോൾ സെവിയ്യയുടെ സ്വന്തം മൈതാനത്ത്​ ഫെർണാണ്ടസ്​ സാസും ഡി ജോങ്ങും ആശ്വാസ ഗോളുകൾ കുറിച്ചു. 

Tags:    
News Summary - Porto scored in the first minute of each half to edge ahead in their Champions League tie against Juventus.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.