പാരിസ്: സ്പോർടിങ് ലിസ്ബൺ താരം മാനുവൽ ഉഗാർതെയെ വമ്പൻ ഓഫർ നൽകി ടീമിലെത്തിച്ച് പാരിസ് അതികായരായ പി.എസ്.ജി. ആറ് കോടി യൂറോയാണ് (541 കോടി രൂപ) 22 കാരനായ ഉറുഗ്വായ് താരത്തിന് നൽകുക. 2028 വരെയാണ് കരാർ. ഉഗാർതെയെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗിൽ ചെൽസി, ടോട്ടൻഹാം, ലിവർപൂൾ ടീമുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, വൻ തുക നൽകാൻ പാരിസുകാർ തയാറായതോടെ താരം ലീഗ് വണ്ണിലേക്ക് ചേക്കേറുകയായിരുന്നു. മാർകോ അസെൻസിയോ, പ്രതിരോധ താരം സ്ക്രിനിയർ എന്നിവരെ നേരത്തെ പി.എസ്.ജി കോച്ച് ലൂയി എന്റിക് ടീമിലെത്തിച്ചിരുന്നു.
അതേ സമയം, മെസ്സിക്കു പിന്നാലെ ടീം വിടാനൊരുങ്ങുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ചോദിച്ച വില നൽകാൻ റയൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. 20 കോടി യൂറോയാണ് താരത്തിന് ചോദിച്ചിരിക്കുന്നത്. ശമ്പളമായി മാത്രം അഞ്ചു കോടി നൽകാമെന്ന് റയൽ സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ലിവർപൂൾ ഉൾപ്പെടെ ടീമുകളും എംബാപ്പെക്കായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.