റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന റിഫ മെഗാകപ്പ് സീസൺ രണ്ട് ട്രോഫി ലോഞ്ച് ചെയ്തു. ചടങ്ങിൽ ഫിക്സ്ചർ പ്രകാശനവും നിർവഹിച്ചു. റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.
ശിഹാബ് കൊട്ടുകാട്, അഷ്റഫ് കവ്വായി, മുബഷിർ, അബ്ദുസമദ്, അനസ് മാള, മൻസൂർ, ജുനൈസ് വാഴക്കാട്, കുട്ടൻ ബാബു, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ശരീഫ് കാളികാവ്, വി.ജെ. നസ്രുദീൻ, ജലീൽ ആലപ്പുഴ, അഫ്താബ് റഹ്മാൻ, നാദിർഷ എന്നിവർ സംസാരിച്ചു. അരണ്ട വെളിച്ചത്തിൽ തെളിഞ്ഞു വന്ന പടുകൂറ്റൻ ട്രോഫികളുടെ പ്രകാശനത്തിന് സദസ് ഹർഷാരവത്തോടെ സാക്ഷികളായി.
ആഗസ്റ്റ് 11, 12, 18, 19 തീയതികളിൽ റിയാദ് ഖർജ് റോഡിലെ അൽഇസ്കാൻ ഗ്രൗണ്ടിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെൻറിെൻറ ഒരുക്കത്തെ കുറിച്ച് ട്രഷറർ അബ്ദുൽകരീം പയ്യനാട് വിശദീകരിച്ചു. ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർകാട്, വിനയൻ, അഷ്റഫ് അബു എന്നിവർ ഫിക്സ്ചർ നറുക്കെടുപ്പിന് നേതൃത്വം നൽകി. ആത്വിഫ് പ്രാർഥന നിർവഹിച്ചു. റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും ഹസ്സൻ പുന്നയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.