ലോ​ക​ക​പ്പി​നു​ള്ള എം.എസ്.സി പൊയേഷ്യ ദോ​ഹ തു​റ​മു​ഖ​ത്തേ​ക്ക്​ വ​ര​വേ​ൽ​ക്കു​ന്നു

രണ്ടാമത്തെ ക്രൂസ് കപ്പലും ദോഹ തുറമുഖത്ത് എത്തി

ദോഹ: ലോകകപ്പിന്റെ മണ്ണിലേക്കുള്ള രണ്ടാമത്തെ േഫ്ലാട്ടിങ് ഹോട്ടലായി എം.എസ്.സി പൊയേഷ്യയും ദോഹ തുറമുഖത്ത് എത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു ആഡംബര ക്രൂസ് കപ്പലിന്റെ വരവ്.ലോകകപ്പിനെത്തുന്ന കാണികൾക്ക് താമസത്തിനുള്ള ഫോർ സ്റ്റാർ ഹോട്ടൽ സംവിധാനത്തോടെയാണ് ക്രൂസ് കപ്പൽ ദോഹ തുറമുഖത്ത് നങ്കൂരമിടുന്നത്. എം.എസ്.സി വേൾഡ് യൂറോപ ഒരാഴ്ച മുമ്പു തന്നെ ദോഹ തുറമുഖത്തെത്തിയിരുന്നു.

Full View

1256 കാബിനുകൾ, മൂന്ന് നീന്തൽകുളം, സ്പാ, വെൽനസ് സെൻറർ, സിനിമ, പൂൾസൈഡ്, ടെന്നിസ്, ബാസ്കറ്റ്ബാൾ കോർട്ട്, നാല് തീൻമുറികൾ, 15 കോഫി ഷോപ്, പരിപാടികളുടെ വേദി ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളോടെയാണ് ലോകകപ്പിനുള്ള രണ്ടാമത്തെ കപ്പലും ദോഹ തീരത്തെത്തിയത്.മൂന്നു കപ്പലുകളിലായി 13,000ത്തോളം കാണികൾക്കാണ് ലോകകപ്പ് സംഘാടകർ താമസ സൗകര്യമൊരുക്കുന്നത്. 

Tags:    
News Summary - second cruise ship also arrived at Doha port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.