ഷാൽക്കെ: യൂറോ കപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർ താരനിരയടങ്ങിയ ഇംഗ്ലീഷ് പടക്കെതിരെ ആദ്യപകുതിയിൽ ലീഡ് പിടിച്ച് െസ്ലാവാക്യ. 25ാം മിനിറ്റിൽ ഇവാൻ ഷ്രാൻസ് ആണ് അവർക്കായി വല കുലുക്കിയത്.
ആദ്യ പകുതിയിൽ ഇംഗ്ലീഷുകാരാണ് കൂടുതൽ സമയം പന്ത് വരുതിയിലാക്കിയതെങ്കിലും അവസരങ്ങളൊരുക്കുന്നതിൽ െസ്ലാവാക്യ ഒപ്പത്തിനൊപ്പം നിന്നു. അഞ്ചാം മിനിറ്റിൽ തന്നെ െസ്ലാവാക്യ ഗോളിനടുത്തെത്തിയെങ്കിലും ഇടതുവിങ്ങിൽനിന്നുള്ള ക്രോസ് കണക്ട് ചെയ്യാൻ ആരുമില്ലായിരുന്നു. തൊട്ടുടൻ െസ്ലാവാക്യൻ ഗോൾമുഖത്ത് ഇംഗ്ലീഷ് താരങ്ങളുടെ കൂട്ടമായ ആക്രമണം ഭീതി പരത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. തുടർന്നും ഇരുനിരയും ആക്രമിച്ചു കളിച്ചതോടെ ആദ്യ പകുതിയിൽ ഇരുഗോൾമുഖത്തും പന്ത് നിരന്തരം കയറിയിറങ്ങി. ഇതിനിടെ പരുക്കൻ അടവുകൾക്കും കറുവുണ്ടായില്ല. ജൂഡ് ബെല്ലിങ്ഹാം അടക്കമുള്ള മൂന്ന് ഇംഗ്ലീഷ് താരങ്ങളും രണ്ട് െസ്ലാവാക്യൻ താരങ്ങളും മഞ്ഞക്കാർഡ് വാങ്ങി.
25ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച് െസ്ലാവാക്യ ലീഡ് പിടിച്ചത്. ഡേവിഡ് സ്ട്രെലക്കിന്റെ മനോഹര പാസിൽ ഇവാൻ ഷ്രാൻസ് ആയിരുന്നു ഇംഗ്ലീഷ് വലയിൽ പന്തെത്തിച്ചത്. താരത്തിന്റെ ടൂർണമെന്റിലെ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഇതോടെ ജർമനിയുടെ ജമാൽ മുസിയാലക്കൊപ്പം ടോപ് സ്കോറർ പട്ടികയിലും ഇടം പിടിച്ചു.
ഗോൾ വീണതോടെ ഒന്നുകൂടി ഉണർന്ന ഇംഗ്ലണ്ട് എതിർ ബോക്സിൽ പലതവണ ഭീതി വിതച്ചെങ്കിലും ഹാരി കെയ്നിനും ജൂഡ് ബെല്ലിങ്ഹാമിനും ബുകായോ സാകക്കും ഫിൽ ഫോഡനുമൊന്നും ലക്ഷ്യം കാണാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.