മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികയുടെ ജോലി നിയമനത്തിന് സ്പോർട്സ് ക്വോട്ടയിലെ മാനദണ്ഡങ്ങൾ തിരുത്തണമെന്ന് പി.കെ. ബഷീർ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.
സ്പോർട്സ് ക്വോട്ടയിൽ ജോലി നൽകുമ്പോൾ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അനസിനെ പോലെയുള്ള പ്രഗത്ഭരായ താരങ്ങളെ ആ മാനദണ്ഡങ്ങൾ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട്. അതിന് മാറ്റം വരണമെന്നും എം.എൽ.എ ചർച്ചയിൽ ആവശ്യപ്പെട്ടു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അനാവശ്യ വാർത്തകൾ പടർത്താനുമുള്ള ശ്രമങ്ങളിൽനിന്ന് പിന്മാറണമെന്ന് ചർച്ചക്കുള്ള മറുപടിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. അനസ് എടത്തൊടികയുമായി ബന്ധപ്പെട്ട ഒരു വാർത്ത ‘മാധ്യമം’ ദിനപത്രത്തിൽ കണ്ടു.
പി.കെ. ബഷീർ എം.എൽ.എ ആ വാർത്ത ഏറ്റുപിടിക്കുകയാണ്. വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനംചെയ്ത് അനസ് പങ്കെടുക്കാത്തതുകൊണ്ടാണ് നിയമനം ലഭിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.