റിയോ ഡി ജെനീറോ: അർജന്‍റീന താരങ്ങൾ ക്വാറന്‍റീൻ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ലോകം കാത്തിരുന്ന ബ്രസീൽ-അർജന്‍റീന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരം നിർത്തിവെച്ചിരുന്നു. അർജന്‍റീന ടീമിലുണ്ടായിരുന്ന പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ, ജിയോ ലോസെൽസോ, എമിലിയാനോ ബുവെൻഡിയ എന്നിവർ ക്വാറന്‍റീൻ ലംഘിച്ചുവെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ ആരോപണം.
സത്യവാങ്മൂലം തെറ്റായി നൽകി, ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിച്ചില്ല എന്നീ ആരോപണങ്ങൾ നേരിടുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്‍റീന നായകൻ ലയണൽ മെസ്സി. 'ഞങ്ങൾ മൂന്ന് ദിവസമായി ഇവിടെയുണ്ട്. പിന്നെന്തിനാണ് അവർ മത്സരം തുടങ്ങാൻ കാത്തിരുന്നത്. ഹോട്ടലിൽ വെച്ചോ മറ്റോ ഞങ്ങൾക്ക് ഇതേകുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടാണ്?. അവർ ഇക്കാര്യം വിശദീകരിച്ചിരുന്നുവെങ്കിൽ നേരത്തെ പരിഹാരം കാണാമായിരുന്നു. ഇപ്പോൾ ഇത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്'-ആരോഗ്യവകുപ്പിന്‍റെ നടപടിയിൽ മെസ്സി നീരസം പ്രകടിപ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്തുതട്ടുന്ന നാല് പ്രീമിയർ ലീഗ് താരങ്ങളോടും ക്വാറന്‍റീൻ പാലിക്കണമെന്ന് ബ്രസീലിയൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. യു.കെ, ദക്ഷിണാഫ്രിക്ക, വടക്കൻ അയർലൻഡ്, ഇന്ത്യ എന്നീ രാജ്യങ്ങൾ 14 ദിവസം ക്വാറൻറീനിൽ ഇരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ചട്ടം.
എന്നാൽ ടോട്ടൻഹാം താരങ്ങളായ ലോസെൽസോ, റൊമേറോ, ആസ്റ്റൻവില്ല ഗോകീപ്പർ എമിലിയനോ മാർട്ടിനസ് എന്നിവരെ അർജൈന്റൻ കോച്ച് ലയണൽ സ്കളോനി സ്റ്റാർട്ടിങ് ഇലവനിൽ കളത്തിലിറക്കിയത്. മറ്റൊരു പ്രീമിയർ ലീഗ് താരമായ എമിലിയാനോ ബുവെൻഡിയയും കോപ അമേരിക്ക താരങ്ങളുടെ സംഘത്തിലുണ്ടായിരുന്നു. ഈ താരങ്ങൾ ഉൾപെട്ട ലെനപ്പ് മണിക്കൂറുകൾക്ക് മുേമ്പ കോൺമബോൾ പുറത്തുവിട്ടിരുന്നു. എന്നാൽ മത്സരം തുടങ്ങിയ ശേഷം ഇടപെട്ട ആരോഗ്യവകുപ്പിന്‍റെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ 14 ദിവസത്തിൽ തങ്ങൾ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് അർജന്‍റീന താരങ്ങൾ സത്യവാങ്മൂലം നൽകിയത്. പാസ്‌പോർട്ട് പരിശോധനയിൽ ഇത് ശരിയല്ലെന്ന് ബോധ്യമായതായി ബ്രസീലിയൻ ആരോഗ്യവിഭാഗമായ അൻവിസ പറഞ്ഞു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന ബ്രസീൽ ടീമിലെ ഒമ്പത് പേർ ടീമിനൊപ്പമില്ലായിരുന്നു. അന്താരാഷ്ട്ര ഇടവേള കഴിഞ്ഞെത്തുന്ന താരങ്ങൾ 10 ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടതിനാൽ പ്രീമിയർ ലീഗ് ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.