ആലപ്പുഴ: ഇന്റർനാഷനൽ പവർലിഫ്റ്റിങ് ഫെഡറേഷന്റെ പരമോന്നത ബഹുമതിയായ ഹാൾ ഓഫ് ഫെയിം പുരസ്കാരത്തിന് മലയാളിയും അർജുന അവാർഡ് ജേതാവുമായ പി.ജെ. ജോസഫ് അർഹനായി. മാൾട്ടയിൽ നടന്ന ജനറൽ അസംബ്ലിയിൽ അന്തർദേശീയ പവർലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് ഗാസ്റ്റൺ പരാജാണ് ഇക്കാര്യം അറിയിച്ചത്. 45 വർഷത്തെ മെഡൽ നേട്ടങ്ങൾക്കും ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും മത്സരാർഥി, അന്തർദേശീയ റഫറി, കോച്ച്, സംഘാടകൻ എന്നിങ്ങനെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്.
സിൻഡിക്കേറ്റ് ബാങ്ക് സീനിയർ മാനേജരായിരുന്നു. 1975ൽ ഭാരോദ്വഹന വേദിയിലൂടെയാണ് കായികരംഗത്ത് എത്തിയത്. 1979ൽ കേരളത്തിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള കേണൽ ജി.വി. രാജാ അവാർഡ് ലഭിച്ചു. 1979ൽ ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. ഏറ്റവും കരുത്തനുള്ള ‘സ്ട്രോങ് മാൻ ഓഫ് ഇന്ത്യ’ പദവി തുടർച്ചയായി നാലുതവണ ലഭിച്ചു. ലോക ചാമ്പ്യൻഷിപ്പുകളിൽ വെള്ളി, വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. പവർലിഫ്റ്റിങ് ഇന്ത്യ സെക്രട്ടറി ജനറൽ, ഇന്റർനാഷനൽ റഫറി, ആലപ്പുഴ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ജോളി ജോസഫ്. മക്കൾ: മിഥുൻ (പവർലിഫ്റ്റിങ് ദേശീയ ചാമ്പ്യൻ), മിഥില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.