മുംബൈ: പുതിയ സീസണിലെ ഇന്തയൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് സെപ്തംബർ13ന് തുടക്കമാകും. കൊൽക്കത്തയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുൻ ജേതാക്കളായ മുംബൈ സിറ്റി എഫ്.സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
സെപ്തംബർ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദൻസാണ് പുതിയ ടീം. കൊൽക്കത്തയിൽ സെപ്തംബർ 16ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദൻസിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദൻസുമടക്കം മൂന്ന് കൊൽക്കത്ത ടീമുകളാണ് ഇത്തവണ ലീഗിൽ മാറ്റുരക്കുന്നത്.
ഒക്ടോബർ അഞ്ചിന് ആദ്യ കൊൽക്കത്ത ഡർബിയിൽ ബഗാനും മുഹമ്മദൻസും ഏറ്റുമുട്ടും. 19ന് ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലാണ് രണ്ടാം കൊൽക്കത്ത നാട്ടങ്കം. സെപ്തംബർ 19ന് ബംഗളുരു എഫ്.സിക്കെതിരെയാണ് ഹൈദരാബാദ് എഫ്.സിയുടെ ആദ്യ കളി.ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ് പ്രഖ്യാപിച്ചത്.
(തീയതി, എതിരാളികൾ, വേദി എന്നീ ക്രമത്തിൽ)
സെപ്തംബർ 15 പഞ്ചാബ് എഫ്.സി, കൊച്ചി
സെപ്തംബർ 22 ഈസ്റ്റ്ബംഗാൾ, കൊച്ചി
സെപ്തംബർ 29 നോർത്ത് ഈസ്റ്റ്, ഗുവാഹത്തി
ഒക്ടോബർ 3 ഒഡിഷ എഫ്.സി, ഭുവനേശ്വർ
ഒക്ടോബർ 20 മുഹമ്മദൻസ്, കൊൽക്കത്ത
ഒക്ടോബർ 25 ബംഗളുരു എഫ്.സി, കൊച്ചി
നവംബർ 3 മുംബൈ സിറ്റി, മുംബൈ
നവംബർ 7 ഹൈദരാബാദ് എഫ്.സി, കൊച്ചി
നവംബർ 24 ചെന്നൈയിൻ എഫ്.സി, കൊച്ചി
നവംബർ 28 ഗോവ, കൊച്ചി
ഡിസംബർ 7 ബംഗളുരു എഫ്.സി, ബംഗളുരു
ഡിസംബർ 14 ബഗാൻ, കൊൽക്കത്ത
ഡിസംബർ 22 മുഹമ്മദൻസ്, കൊച്ചി
ഡിസംബർ29 ജാംഷഡ്പൂർഎഫ്.സി, ജാംഷഡ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.