കോഴിക്കോട്: കൊൽക്കത്തയിൽ നടന്ന പ്രഥമ ഖേലോ ഇന്ത്യ സീനിയർ വോളിബാൾ ലീഗിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം ജേതാക്കൾ. ഫൈനലിൽ ഇന്ത്യൻ റെയിൽവേ റെഡ് ടീമിനെയാണ് കെ.എസ്.ഇ.ബി തോൽപ്പിച്ചത്. സ്കോർ: 25 - 20, 25 - 14, 25 - 12.
രാജ്യത്തെ മുൻനിര താരങ്ങൾ നിറഞ്ഞ റെയിൽവേയെ ഇതാദ്യമായാണ് കെ.എസ്.ഇ.ബി ടീം കീഴടക്കുന്നത്. ഏഴ് ടീമുകൾ പങ്കെടുത്ത ലീഗിൽ മുഴുവൻ മത്സരങ്ങളിലും ഏകപക്ഷീയമായ സെറ്റുകൾക്കായിരുന്നു കെ.എസ്.ഇ.ബി പെൺ സംഘത്തിൻറ ജയം. ജേതാക്കൾക്ക് മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിച്ചു. കെ.എസ് ജിനിയാണ് ടീമിനെ നയിച്ചത്. ലീഗിലെ മികച്ച സെറ്ററായി ജിനിയെയും അറ്റാക്കറായി കെ.പി അനുശ്രീയെയും ബ്ലോക്കറായി എസ്. സൂര്യയെയും തെരഞ്ഞെടുത്തു.
എം.കെ പ്രജീഷയാണ് പരിശീലക. പി.വി. ഷീബ മാനേജറും. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ കീഴിലാണ് കെ.എസ്.ഇ.ബി പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.