ചെ​സ് ഒ​ളി​മ്പ്യാ​ഡ് ആ​ദ്യ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ താ​ര​ങ്ങ​ൾ

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പടനീക്കം

മഹാബലിപുരം (ചെന്നൈ): ഇന്ത്യ വേദിയാവുന്ന 44ാമത് ചെസ് ഒളിമ്പ്യാഡിൽ ആതിഥേയർക്ക് വിജയങ്ങളോടെ തുടക്കം. ഓപൺ, വനിത ടീമുകൾ എതിരാളികൾക്കെതിരെ 3-0ത്തിന്റെ മാർജിനിലാണ് ജയിച്ചത്. സിംബാബ് വെ, യു.എ.ഇ, ദക്ഷിണ സുഡാൻ എന്നിവർക്കെതിരെയായിരുന്നു ഓപൺ വിഭാഗത്തിലെ ആദ്യ മത്സരങ്ങൾ. യഥാക്രമം പി. ഹരികൃഷ്ണ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി, എസ്.എൽ. നാരായണൻ, കെ. ശശികിരൺ അടങ്ങിയ 'എ' ടീമും നിഹാൽ സരിൻ, ഡി. ഗുകേഷ്, ബി. അധിപൻ, ആർ. പ്രജ്ഞാനന്ദ, റൗനക് സദ്‍വാനി എന്നിവരുടെ 'ബി' ടീമും എസ്.എസ്. ഗാംഗുലി, എസ്.പി. സേതുരാമൻ, കാർത്തികേയൻ മുരളി, അഭിജിത് ഗുപ്ത, അഭിമന്യു പുരാണിക് എന്നിവർ ചേർന്ന 'സി' ടീമും ഇവരെ തോൽപിച്ചു.

വനിത വിഭാഗത്തിൽ ടോപ് സീഡായ ഇന്ത്യൻ വനിതകൾ 'എ'യും 'ബി'യും യഥാക്രമം തജികിസ്താനെയും വെ‍യ്‍ൽസിനെയും മറികടന്നു. കൊനേരു ഹംപി, ഡി. ഹരിക, ആർ. വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽകർണി എന്നിവരാണ് 'എ' സംഘത്തിൽ. വന്തിക അഗർവാൾ, പത്മിനി റാവുത്ത്, മേരി ആൻ ഗോമസ്, സൗമ്യ സ്വാമിനാഥൻ, ദിവ്യ ദേശ്മുഖ് എന്നിവർ 'ബി' ടീമിലും. രണ്ടാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടക്കും. 

Tags:    
News Summary - Chess Olympiad Day 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.