ഇ​ന്ത്യ​യു​ടെ വ​ന്തി​ക അ​ഗ​ർ​വാ​ൾ മ​ത്സ​ര​ത്തി​നി​ടെ 

ചെസ് ഒളിമ്പ്യാഡ്; ഇന്ത്യക്ക് സമനില

ബു​ഡാ​പെ​സ്റ്റ്: സ്വ​ർ​ണ പ്ര​തീ​ക്ഷ​യു​മാ​യി ക​രു​നീ​ക്കു​ന്ന ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ​ക്ക് ചെ​സ് ഒ​ളി​മ്പ്യാ​ഡി​ന്റെ ഒ​മ്പ​താം റൗ​ണ്ടി​ൽ സ​മ​നി​ല. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഉ​സ്ബ​കി​സ്താ​നു​മാ​യാ​ണ് തു​ല്യ​ത പാ​ലി​ച്ച​ത്. ര​ണ്ട് റൗ​ണ്ടു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ, 17 പോ​യ​ന്റു​മാ​യി ഇ​ന്ത്യ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ഉ​സ്​​ബ​കി​സ്താ​നും യു.​എ​സ്.​എ​യും ചൈ​ന​യും 15 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​ണ്. 2-2നാ​ണ് ഉ​സ്ബ​കി​സ്താ​നു​മാ​യി ഇ​ന്ത്യ സ​മ​നി​ല പാ​ലി​ച്ച​ത്. ജ​യി​ച്ചി​രു​ന്നേ​ൽ സ്വ​ർ​ണം ഏ​റ​ക്കു​റെ ഉ​റ​പ്പി​ക്കാ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ താ​ര​ങ്ങ​ളാ​യ അ​ർ​ജു​ൻ എ​രി​ഗെ​യ്സി​യും വി​ദി​ത് ഗു​ജ്റാ​ത്തി​യും ഡി. ​ഗു​കേ​ഷും ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും സ​മ​നി​ല പാ​ലി​ച്ചു.

യു.​എ​സു​മാ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. വ​നി​ത​ക​ളി​ൽ യു.​എ​സു​മാ​യി ഇ​ന്ത്യ സ​മ​നി​ല​യി​ൽ കു​രു​ങ്ങി. ഐ​റി​ന ഷ്രി​നെ​തി​രെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ ജ​യി​ച്ച വ​ന്തി​ക അ​ഗ​ർ​വാ​ളാ​ണ് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത​ത്. 15 പോ​യ​ന്റു​മാ​യി ഇ​ന്ത്യ ര​ണ്ടാ​മ​താ​ണ്. 16 പോ​യ​ന്റു​മാ​യി ക​സാ​ഖ്സ്താ​നാ​ണ് മു​ന്നി​ൽ.  

Tags:    
News Summary - Chess Olympiad; Draw for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.