ബംഗളൂരു: ഡൈവിങ് ഇനത്തിൽ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ശിൽപ ബലരാജ് ആത്മഹത്യ ചെയ്ത നിലയിൽ. 41കാരിയായ താരം ജോലിയില്ലാത്തതിനെ തുടർന്ന മാനസിക സമ്മർദത്താലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
ഒരു വർഷത്തോളമായി ജോലിയൊന്നുമില്ലാത്തതിനാൽ ശിൽപ ദുഖിതയായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ ശരത് ബലരാജ് പ്രതികരിച്ചു. കർണാടക സർക്കാറിന്‍റെ ഏകലവ്യ പുരസ്കാര ജേതാവാണ് ശിൽപ.
അടുത്തിടെ ശിൽപ നീന്തലിനായി വേനൽ ക്യാമ്പ് ഒരുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കേസുകളിലുണ്ടായ വർധനകാരണം സ്വിമ്മിങ് പൂളുകൾ അടച്ചിട്ടത് വിനയാകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജയനഗറിലെ വീട്ടിൽ വെച്ചാണ് ശിൽപയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.