ഫ്രഞ്ച് സൗന്ദര്യം നിറച്ച് പാരിസ് ഒളിമ്പിക്സ് പോസ്റ്ററുകൾ

പാരിസ്: എക്കാലത്തും കലയുടെ വസന്തം വിരിയുന്ന പാരിസിൽ ലോക കായികമാമാങ്കമായ ഒളിമ്പിക്സിന് തിരിതെളിയാൻ മാസങ്ങൾ മാത്രം. ഒളിമ്പിക്സിനായി ഫ്രഞ്ച് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. മഹറത്തായ ഭൂതകാലത്തിൽ നിന്നുള്ള പ്രചോദനവുമായാണ് ഒളിമ്പിക്സിന്റെ പോസ്റ്ററുകൾ തയാറാക്കിയത്. ഫ്രാൻസിൽ പിറവിയെടുത്ത ആർട്ട് ഡെക്കോ ശൈലിയിൽ നിറവിസ്മയം തീർക്കുകയാണ് ഈ പോസ്റ്ററുകൾ.

ഒളിമ്പിക് വേദിയായ സ്റ്റഡ് ഡി ഫ്രാൻസിലൂടെ ഈഫൽ ഗോപുരം തുളച്ചുകയറുന്നതാണ് പോസ്റ്ററുകളിൽ ഏറ്റവും ശ്രദ്ധേയം. 1924ലെ പാരിസ് ഒളിമ്പിക്സിന്റെ ഓർമകളും ചിത്രങ്ങളിലുണ്ട്. ചൊവ്വാഴ്ച മുതൽ പാരിസിലെ എല്ലാ പരസ്യബോർഡുകളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടും.

ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ്. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടു വരെ പാരാലിമ്പിക്സും നടക്കും. 20 യൂറോ മുതൽ 40 യൂറോ വരെയാണ് വില. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റു വിദ്യകളുടെയും കാലത്ത് കൈകൊണ്ട് വരച്ച പോസ്റ്ററുകളാണെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് പാരിസ് 2024 ഡിസൈൻ ഡയറക്ടർ യൊവാക്വിം റോൻസിനും കലാകാരനായ യൂഗോ ഗട്ടോണിയും പറഞ്ഞു.

Tags:    
News Summary - Paris 2024 Olympics unveils surrealistic official posters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.