അ​ഹ്മ​ദാ​ബാ​ദ്-​ബം​ഗ​ളൂ​രു മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇഞ്ചോടിഞ്ച് പോരിൽ അഹ്മദാബാദിന് ജയം

ബംഗളൂരു: പ്രൈം വോളിബാള്‍ ലീഗിൽ വ്യാഴാഴ്ച നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബംഗളൂരു ടോര്‍പ്പിഡോസിനെ തോൽപിച്ച് അഹ്മദാബാദ് ഡിഫൻഡേഴ്‌സിന് ആദ്യജയം. അഞ്ചാംസെറ്റിലേക്ക് നീണ്ട മത്സരത്തില്‍ 3-2നാണ് അഹ്മദാബാദ് ബംഗളൂരുവിനെ തകര്‍ത്തത്. സ്‌കോര്‍: 14-15, 15-10, 14-15, 15-10, 15-10. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് തോറ്റ അഹ്മദാബാദ് ജയത്തോടെ രണ്ട് പോയന്റുമായി അക്കൗണ്ട് തുറന്നു. ഇവരുടെ എല്‍.എം മനോജാണ് കളിയിലെ താരം.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് നേടിയ ബംഗളൂരുവിനെ രണ്ടാം സെറ്റില്‍ ഡിഫൻഡേഴ്സ് ഒപ്പംപിടിച്ചു. എന്നാല്‍, ലീഡ് വഴങ്ങിയ ശേഷം മൂന്നാം സെറ്റ് ബംഗളൂരു 15-14ന് പിടിച്ചെടുത്തതോടെ കളി ആവേശത്തിലായി. കടുത്ത ആക്രമണവും പ്രതിരോധവുമായി കളം നിറഞ്ഞ അഹ്മദാബാദ് നാലാം സെറ്റ് 15-10ന് അധികം വിയര്‍ക്കാതെ നേടി.

അഞ്ചാം സെറ്റില്‍ ഇരുടീമുകളും 7-7ന് ഒപ്പമെത്തി. തുടര്‍ന്നങ്ങോട്ട് അതിവേഗം എട്ടു പോയന്റുകള്‍കൂടി ചേര്‍ത്ത അഹ്മദാബാദ്, സൂപ്പര്‍ പോയന്റിലൂടെ സെറ്റും വിജയവും സ്വന്തമാക്കി. വെള്ളിയാഴ്ച ലീഗിലെ ഏഴാം മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് മുംബൈ മീറ്റിയേസിനെ നേരിടും. ആദ്യ മത്സരത്തില്‍ ചെന്നൈ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-2ന് തോൽപിച്ചിരുന്നു. സീസണിലെ പുതുമുഖമായ മുംബൈ, കാലിക്കറ്റ് ഹീറോസിനോട് തോല്‍വി വഴങ്ങി.

Tags:    
News Summary - Prime Volleyball League-Hyderabad's first match victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.