പ്രൈം വോളിബാള്‍: പ്രതീക്ഷ നിലനിര്‍ത്തി ടോര്‍പിഡോസ്

ചെന്നൈ: പ്രൈം വോളിബാള്‍ ലീഗ് സൂപ്പര്‍ ഫൈവ്സിലെ നിര്‍ണായക മത്സരം ജയിച്ച് ബംഗളൂരു ടോര്‍പിഡോസ് നോക്കൗട്ട് സാധ്യത നിലനിർത്തി. മുംബൈ മിറ്റിയോഴ്‌സിനെ 15-13, 16-14, 15-10 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. സൂപ്പർ ഫൈവ്സില്‍ നാലു മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബംഗളൂരു രണ്ട് ജയവുമായി നാലുപോയന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള കാലിക്കറ്റ് ഹീറോസാണ് ഒന്നാമത്.

ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന അവസാന മത്സരത്തില്‍ ഹീറോസ് അഹ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. വൈകീട്ട് 6.30ന് അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി തൂഫാന്‍സ് മുംബൈ മിറ്റിയോഴ്‌സിനെയും നേരിടും. സൂപ്പര്‍ ഫൈവ്സിനു ശേഷം കൂടുതല്‍ പോയന്റ് നേടുന്ന ടീമാണ് നേരിട്ട് ഫൈനലില്‍ പ്രവേശിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളായിരിക്കും രണ്ടാം ഫൈനലിസ്റ്റ്. അഹ്മദാബാദിനും മുംബൈക്കും നിലവില്‍ രണ്ട് പോയന്റ് വീതമുണ്ട്.

Tags:    
News Summary - Prime Volleyball: Torpedoes keep hope alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.