സെറീന 'സ്പോര്‍ട്സ് പേഴ്സന്‍ ഓഫ് ദ ഇയര്‍'

ന്യൂയോര്‍ക്: സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് മാസികയുടെ ‘സ്പോര്‍ട്സ് പേഴ്സന്‍ ഓഫ് ദ ഇയര്‍ 2015’ പുരസ്കാരം അമേരിക്കന്‍ ടെന്നിസ് താരം സെറീന വില്യംസിന്. പരിക്കിനെ തോല്‍പിച്ച് കോര്‍ട്ടില്‍ തിരിച്ചത്തെിയ സെറീനയുടെ പ്രായത്തെവെല്ലുന്ന പ്രതിഭക്കുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വ്യക്തമാക്കി. ഈ വര്‍ഷം മൂന്ന് സിംഗ്ള്‍സ് കിരീടമണിഞ്ഞ സെറിന തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഒന്നാം റാങ്ക് നിലനിര്‍ത്തുന്നത്. ഓപണ്‍ എറയിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്ക് കാരി കൂടിയാണ് 34കാരിയായ സെറിന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.