മൊഹാലി: അഞ്ചു വിക്കറ്റ് പ്രകടനവുമായി ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ അശ്വിന്‍ ചരിത്രനേട്ടവുമായി പുതിയൊരു നാഴികക്കല്ലും പിന്നിട്ടു. ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 150  ടെസ്റ്റ് വിക്കറ്റുകള്‍ തികക്കുന്ന ഇന്ത്യന്‍താരം എന്ന നേട്ടമാണ് അശ്വിന്‍ മൊഹാലിയില്‍ സ്വന്തം പേരില്‍ കുറിച്ചത്. 29 ടെസ്റ്റുകളിലാണ് അശ്വിന്‍െറ 150 വിക്കറ്റ് നേട്ടം പിറന്നത്. 34 ടെസ്റ്റുകളില്‍ 150 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്ന ഇ. പ്രസന്നയും അനില്‍ കുംബ്ളെയുമാണ് രണ്ടാമതായത്. ഈ നേട്ടത്തില്‍ സ്പിന്നര്‍മാരില്‍ ലോകത്ത് രണ്ടാം സ്ഥാനം പങ്കിടുകയാണ് അശ്വിന്‍. ന്യൂസിലന്‍ഡിന്‍െറ ക്ളയറി ഗ്രിമ്മെറ്റാണ് (28) ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഹ്യൂഗ് ടെയ്ഫീല്‍ഡിനും പാകിസ്താന്‍െറ സയ്ദ് അജ്മലിനുമൊപ്പമാണ് അശ്വിന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.