സ്റ്റോക്ഹോം: സ്വീഡിഷ് ഫുട്ബാളിലെ ഒന്നാമനാരെന്ന ചോദ്യത്തിന് പത്താം തവണയും ഒരേയൊരു ഉത്തരം, സ്ളാറ്റന്‍ ഇബ്രാഹിമോവിച്. പാരിസ് സെന്‍റ് ജെര്‍മെയ്നിന്‍െറ സ്റ്റാര്‍ സ്ട്രൈക്കര്‍ റെക്കോഡ് നേട്ടവുമായി തന്‍െറ നാട്ടിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ 10ാം തവണയും സ്വന്തമാക്കി. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് ഇബ്രാഹിമോവിച് ഈ നേട്ടം കൈവരിക്കുന്നത്. 2005ലാണ് ആദ്യമായി ഗോള്‍ഡന്‍ ബാള്‍ ഇബ്രയെ തേടിയത്തെിയത്. തൊട്ടടുത്ത വര്‍ഷം മുന്‍ ആഴ്സനല്‍ മിഡ്ഫീല്‍ഡര്‍ ഫ്രെഡ്രിക് ലുങ്ബെര്‍ഗ് മികച്ച താരമായി. എന്നാല്‍, അതിനുശേഷം ആര്‍ക്കും ഈ പട്ടം ഇബ്രാഹിമോവിച് വിട്ടുകൊടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.