???.????. ????????? ???? ???????? ??????? ??????? ?????????????? (????? ??????)

ഗ്രാന്‍ഡ്‘മാസ്റ്റര്‍’

തിരുവനന്തപുരം: പ്രവചനങ്ങളുടെ വേരുറപ്പിച്ച് എസ്.എല്‍. നാരായണന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലേക്കുയരുമ്പോള്‍ ‘സൗപര്‍ണിക’യില്‍ ആളും ആരവങ്ങളുമില്ലാതെ അമ്മ ലൈന ഒറ്റക്കാണ്. ശനിയാഴ്ച രാത്രി ചാനലിലൂടെയാണ് മകന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ച വിവരം ഇവര്‍ അറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ളെങ്കിലും ഭര്‍ത്താവ് സുനില്‍ ദത്തിന്‍െറയും നാരായണന്‍െറയും ഫോണ്‍ എത്തിയതോടെ സന്തോഷത്തിലായി ഈ വീട്ടമ്മ. എന്നാല്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി 24 മണിക്കൂര്‍ പിന്നിടുമ്പോഴും മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അഭിനന്ദനം അറിയിക്കാത്തതിന്‍െറ സങ്കടവും ഇവര്‍ മറച്ചുവെക്കുന്നില്ല. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് അഭിനന്ദനം അറിയിച്ചു.

ശനിയാഴ്ച ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാമതത്തെിയാണ് നാരായണന്‍ മൂന്നാമത്തെ ജി.എം നോം പൂര്‍ത്തീകരിച്ചത്. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി ഈ പതിനേഴുകാരന്‍ . 2500ലധികം പോയന്‍റും മൂന്ന് നോമുകളുമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആകാന്‍ വേണ്ടത്. പുണെയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഡെ ലോക അണ്ടര്‍-20 ചെസിലാണ് നാരായണന്‍ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നേടിയത്. 2014 ഡിസംബറില്‍ ഫിലിപ്പീന്‍സ് ഇന്‍റര്‍ നാഷനല്‍ ടൂര്‍ണമെന്‍റില്‍ രണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍മാരെയും ഒരു ഇന്‍റര്‍ നാഷനല്‍ മാസ്റ്ററെയും കീഴടക്കിയാണ് നാരായണന്‍ രണ്ടാമത്തെ ജി.എം നോം നേടിയത്. ശനിയാഴ്ച മൂന്നാം ഗ്രാന്‍ഡ്മാസ്റ്റര്‍ നോം അകന്നുപോകുമോയെന്ന് ശങ്കിച്ചിരിക്കെയാണ് ടൂര്‍ണമെന്‍റിലെ അവസാന റൗണ്ടില്‍ ഫിലിപ്പീന്‍സ് ഗ്രാന്‍ഡ് മാസ്റ്റര്‍ അന്‍േറാണിയോ റോജെരിയോ ജൂനിയറിനെ അട്ടിമറിച്ച് ലക്ഷ്യം താണ്ടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഏഴു പോയന്‍േറടെ യുക്രെയ്ന്‍കാരന്‍ വിറ്റാലി സിവുക് ചാമ്പ്യനായപ്പോള്‍ നാരായണനടക്കം ഏഴുപേര്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

കഴിഞ്ഞവര്‍ഷത്തെ ദേശീയ ജൂനിയര്‍ ചാമ്പ്യനും ഇക്കുറി ഏഷ്യന്‍ ജൂനിയര്‍ ചെസില്‍ വെള്ളിയും നേടി. 2012ല്‍ ഇസ്തംബൂളില്‍ നടന്ന അണ്ടര്‍ 16  ചെസ് ഒളിമ്പ്യാഡില്‍ നാരായണന്‍ നയിച്ച ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. പട്ടം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ നാരായണന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായവും വിദേശ കോച്ചിന്‍െറ പരിശീലനവും നല്‍കി. യുക്രെയ്ന്‍ കോച്ച് അലക്സാണ്ടര്‍ ഗോളോഷപോവിന്‍െറയും ഇന്ത്യന്‍ ഗ്രാന്‍ഡ് മാസറ്റര്‍ പ്രവീണ്‍ തിപ്സെയുടെയും  ചെന്നൈയിലെ വര്‍ഗീസ് കോശിയുടേയും കീഴിലാണ് പരിശീലനം. സഹോദരി പാര്‍വതി ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ ബി.എ ഓണേഴ്സിന് പഠിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.