ചാമ്പ്യന്‍ ദ്യോകോ

ലണ്ടന്‍: ടെന്നിസ് ചരിത്രത്തിലെ തന്നെ അസുലഭമായൊരു സീസണിന് അര്‍ഹിക്കുന്ന അവസാനം കുറിച്ച് നൊവാക് ദ്യോകോവിച് എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടത്തില്‍ മുത്തമിട്ടു. ഇന്‍ഡോറില്‍ മൂന്നു വര്‍ഷം നീണ്ട തന്‍െറ വിജയക്കുതിപ്പിന് കഴിഞ്ഞ ചൊവ്വാഴ്ച ഗ്രൂപ് ഘട്ടത്തിനിടെ അവസാനം കുറിച്ച സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററിനോട് പ്രതികാരം വീട്ടിയാണ് ലോക ഒന്നാം നമ്പര്‍ തുടര്‍ച്ചയായ നാലാം വേള്‍ഡ് ഫൈനല്‍സ് സ്വന്തം പേരില്‍ കുറിച്ചത്. ലണ്ടനിലെ ഒ2 അറീനയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 6-3, 6-4 സ്കോറിന് സെര്‍ബിയന്‍ താരം ഫൈനല്‍ തന്‍േറതാക്കി. ദ്യോകോവിച്ചിന്‍െറ അഞ്ചാം വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടമാണിത്. 1987ല്‍ ഇവാന്‍ ലെന്‍ഡ്ല്‍ കൈവരിച്ച നേട്ടമാണ് താരം മറികടന്നത്. 11 കിരീടങ്ങളുമായാണ് തന്‍െറ കരിയറിലെ ഏറ്റവും മികച്ച സീസണിന് ദ്യോകോവിച് തിരശ്ശീലയിട്ടത്.
ഗ്രൂപ്പില്‍ ഫെഡററില്‍ നിന്നേറ്റ 7-5, 6-2 തോല്‍വി 2012നുശേഷം ഇന്‍ഡോറില്‍ ദ്യോകോവിച് നേരിടുന്ന ആദ്യത്തേതായിരുന്നു. എന്നാല്‍, ശക്തമായി തിരിച്ചുവന്ന സെര്‍ബിയന്‍ താരം ആദ്യം റാഫേല്‍ നദാലിനെയും തുടര്‍ന്ന് ഫെഡററിനത്തെന്നെയും മുട്ടുകുത്തിച്ചു. ഫൈനലിലെ ജയത്തോടെ ഫെഡററുമായുള്ള കരിയര്‍ ഏറ്റുമുട്ടലില്‍ 22-22 എന്ന നിലയില്‍ ഒപ്പമത്തൊനും 28കാരന്‍ ദ്യോകോവിച്ചിന് കഴിഞ്ഞു. 1300 റാങ്കിങ് പോയന്‍റുകള്‍ക്കൊപ്പം 1.4 ദശലക്ഷം പൗണ്ടാണ് സമ്മാനമായി താരം നേടിയത്. കിരീടം നേടാനാകാതെപോയതോടെ ലോക റാങ്കിങ്ങില്‍ ആന്‍ഡി മറെയെ മറികടന്ന് രണ്ടാമതത്തൊമെന്ന ഫെഡററുടെ മോഹം പൊലിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.