ഇന്ത്യന്‍ ജൂഡോ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന്‍

നെടുങ്കണ്ടം: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഹൈറേഞ്ചുകാരന്‍ മാര്‍വിന്‍ ജോസഫ്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സ്വദേശിയാണ് ഈ പതിനെട്ടുകാരന്‍. ഈ മാസം 24 മുതല്‍ 28 വരെ സൗതാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിലാണ് കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്. രണ്ടുമാസമായി ഭോപ്പാലില്‍ കസാക്കിസ്താന്‍ കോച്ച് വാഡിവര്‍ കിറ്റന്തോവയുടെ കീഴില്‍ മാര്‍വിനും സംഘവും പരിശീലനത്തിലാണ്.നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് ജീവനക്കാരന്‍ കൊച്ചുകരോട്ട് ജോസഫ്-ഷൈനി ദമ്പതികളുടെ മൂത്തമകനാണ് മാര്‍വിന്‍ ജോസഫ്. ഈമാസം 21ന് മാര്‍വിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം വിമാനം കയറും.  ഗുജറാത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ബി.എസ്.എഫ് താരത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം കണ്ടത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.