ഒരിന്നിങ്സില്‍  10 വിക്കറ്റ്;  കുംബ്ളെക്കൊപ്പം  പലാഷ് കൊച്ചാര്‍

ഭോപാല്‍: ഒരു ഇന്നിങ്സില്‍ പത്ത് വിക്കറ്റും കൊയ്ത അനില്‍കുംബ്ളെയുടെ പാതയില്‍ മധ്യപ്രദേശില്‍ നിന്നൊരു കൗമാരതാരം. മധ്യപ്രദേശ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പായ ഇന്‍റര്‍ഡിവിഷന്‍ സീനിയര്‍ ക്രിക്കറ്റില്‍ ഉജ്ജയ്ന്‍സിനുവേണ്ടി പന്തെറിഞ്ഞ പലാഷ് കൊച്ചാറാണ് പത്തുവിക്കറ്റ് നേട്ടം കൊയ്തത്. ഹൊഷങ്കാബാദില്‍ നടന്ന മത്സരത്തില്‍ നര്‍മദാപുരം ഡിവിഷനെതിരെയായിരുന്നു രണ്ടാം ഇന്നിങ്സില്‍ കുംബ്ളെയെ അനുസ്മരിപ്പിക്കുന്ന പലാഷിന്‍െറ പ്രകടനം. പക്ഷേ, സ്വന്തം ടീം തോറ്റു. ആദ്യം ബാറ്റു ചെയ്ത നര്‍മദാപുരം 423 റണ്‍സെടുത്തപ്പോള്‍ പലാഷ് നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഉജജയ്ന്‍സ് 225 റണ്‍സിന് പുറത്തായി.  പിന്നീടായിരുന്നു പലാഷിന്‍െറ മാസ്മരിക പ്രകടനം. 18.1 ഓവര്‍ എറിഞ്ഞ പലാഷിന്‍െറ സ്പിന്‍ ബൗളിന് മുന്നില്‍ ഓരോരുത്തരും കൂടാരം കയറി. 12 മെയ്ഡന്‍ ഓവറുമായി 53 റണ്‍സ് വഴങ്ങിയാണ് മുഴവന്‍ പേരെയും പുറത്താക്കിയത്.  1999ല്‍ പാകിസ്താനെതിരായിരുന്നു അനില്‍ കുംബ്ളെയുടെ പത്ത് വിക്കറ്റ് വേട്ട.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.