ഗോളടിവീരന്‍ സുവാരസ്

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാത്തൊരാള്‍ സ്പെയിനിലെ സുവര്‍ണ ബൂട്ടിന് ഉടമയാവുമോ? ലാ ലിഗ സീസണ്‍ അവസാനിക്കാന്‍ മൂന്നു കളി മാത്രം ബാക്കിനില്‍ക്കെ ബാഴ്സലോണയുടെ ഉറുഗ്വായ് താരം ലൂയി സുവാരസ് ഗോളടിക്കാരില്‍ മുന്നിലത്തെി. ഇതുവരെ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ (31) പിന്തള്ളിയാണ് സുവാരസ് (34) ഗോള്‍ഡന്‍ ബൂട്ടണിയാനൊരുങ്ങുന്നത്. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ നേടിയ എട്ടു ഗോളുകളാണ് സുവാരസിനെ ഒന്നാമതത്തെിച്ചത്. 

ഗോളടിയില്‍ മാത്രമല്ല, ഗോളിനായി വഴിയൊരുക്കിയതിലും സുവാരസ് തന്നെ മുന്നില്‍ (15 അസിസ്റ്റുകള്‍). ചുരുക്കത്തില്‍ ബാഴ്സയുടെ 49 ലാ ലിഗ ഗോളുകള്‍ക്കു പിന്നില്‍ സുവാരസ് ടച്ചുണ്ടായിരുന്നു. 32 കളിയില്‍നിന്നാണ് നേട്ടം. 2008-09 സീസണില്‍ ഉറുഗ്വായിക്കാരന്‍ ഡീഗോ ഫോര്‍ലാന്‍ ഗോള്‍ഡന്‍ ബൂട്ടണിഞ്ഞശേഷം ആദ്യമായാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാത്ത ഒരാള്‍ സ്പെയിനിലെ ഒന്നാം നമ്പര്‍ ഗോളടിക്കാരനാവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.