ട്രാക്കില്‍ അനശ്വരന്‍

ആധുനിക ഒളിമ്പിക്സിന്‍െറ 120 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്നു തവണ അതിവേഗക്കാരനാവുന്ന ഏക താരമായി ഉസൈന്‍ ബോള്‍ട്ട് മാറി. 2008, 2012, 2016 ഒളിമ്പിക്സുകളിലെ നൂറ് മീറ്റര്‍ സ്വര്‍ണം സ്വന്തമാക്കുമ്പോള്‍ കാള്‍ ലൂയിസ് (1984,1988) പിന്നിലായി. ബോള്‍ട്ടിന്‍െറ ഒളിമ്പിക് മെഡലുകളുടെ എണ്ണം ഇതോടെ ഏഴായി. എല്ലാം സ്പ്രിന്‍റില്‍. കഴിഞ്ഞ രണ്ടു ഒളിമ്പിക്സുകളിലും 100 മീ, 200 മീ, 4x100 മീ റിലേ എന്നിവയിലായി ട്രിപ്ള്‍ നേടിയിരുന്നു. റിയോയിലും ട്രിപ്ള്‍ നേടിയാല്‍ കാത്തിരിക്കുന്നത് ഇതിഹാസമെന്ന പദവി.

200 മീ. സെമി ബുധനാഴ്ചയും ഫൈനല്‍ വ്യാഴാഴ്ചയുമാണ്. റിലേ ഫൈനല്‍ വെള്ളിയാഴ്ചയിലും. മൂന്നിലും ഒളിമ്പിക് റെക്കോഡും ലോക റെക്കോഡും ഈ 29കാരന്‍െറ പേരിലാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ 11 സ്വര്‍ണമെഡലുകള്‍ വേറെയുമുണ്ട് ഷോകേസില്‍.  കഴിഞ്ഞ ഒളിമ്പിക്സിന് ശേഷം നടന്ന രണ്ടു ലോക ചാമ്പ്യന്‍ഷിപ്പിലും ട്രിപ്ള്‍ നേട്ടം ബോള്‍ട്ട് ആവര്‍ത്തിച്ചു.  ‘രണ്ടു മെഡല്‍ കൂടി നേടാനുണ്ട്. അത് കഴിഞ്ഞാല്‍ എനിക്ക് നിര്‍ത്താം. അനശ്വരനാകാം. ഏതായാലും നല്ല തുടക്കമായി. സംശയമുള്ളവരോട് ഒന്നു പറയാം. കഴിഞ്ഞ സീസണിലെക്കാള്‍ മികച്ച നിലയിലാണ് ഞാന്‍’ -ആദ്യ വിജയത്തിന് ശേഷം ഉസൈന്‍ ബോള്‍ട്ട് പറഞ്ഞതില്‍ എല്ലാമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.