കോഴിക്കോട്: ട്രിപ്ള്‍ജംപിലൂടെ ട്രിപ്ള്‍ സ്വര്‍ണം തികച്ച് മേളയുടെ താരമായി ലിസ്ബത്ത് കരോലിന്‍ ജോസഫ്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ലോങ്ജംപിലും ഹൈജംപിലും സ്വര്‍ണമണിഞ്ഞ ലിസ്ബത്ത്് അവസാനദിനം ട്രിപ്ള്‍ജംപില്‍ റെക്കോഡ് കുറിച്ചുകൊണ്ട് സുവര്‍ണനേട്ടത്തിലേക്ക് ചാടിയതോടെയാണ് മൂന്നു സ്വര്‍ണവുമായി ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായത്. 12.54 മീറ്ററിന്‍െറ പുതിയ ദേശീയ റെക്കോഡ് ജേത്രിയായാണ് ഈ കോഴിക്കോട് പുല്ലൂരാംപാറക്കാരി ഇത്തവണത്തെ ദേശീയ മീറ്റിനോട് വിടപറയുന്നത്. 2006ല്‍ പശ്ചിമബംഗാളിന്‍െറ ശിബാനി ബുംജി തീര്‍ത്ത 12.36 മീറ്ററിന്‍െറ റെക്കോഡാണ് ലിസ്ബത്ത് തകര്‍ത്തത്. ഹൈജംപും ലോങ്ജംപുമാണ് ലിസ്ബത്തിന്‍െറ പ്രധാന ഇനങ്ങള്‍. സംസ്ഥാന മീറ്റില്‍ ഹൈജംപിലും ലോങ്ജംപിലും സ്വര്‍ണംനേടിയെങ്കിലും ട്രിപ്ളില്‍ വെള്ളിയാണ് ലഭിച്ചത്. അതിനാല്‍, ദേശീയ മീറ്റില്‍ ട്രിപ്ളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ളെന്ന് ലിസ്ബത്ത് പറയുന്നു. അപ്രതീക്ഷിത സ്വര്‍ണനേട്ടത്തില്‍ വളരെയേറെ സന്തോഷമുണ്ടെന്നാണ് ലിസ്ബത്ത് പ്രതികരിച്ചത്. തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ളെങ്കിലും പരിശീലന സമയത്ത് മികച്ച ദൂരം കണ്ടത്തൊനായിരുന്നുവെന്നും പരിശീലകനായ ടോമി ചെറിയാന്‍ സാറിന് തന്നില്‍ തികഞ്ഞ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ലിസ്ബത്ത് പറഞ്ഞു. സംസ്ഥാന മീറ്റില്‍ ലിസ്ബത്തിനെ പിന്നിലാക്കി സ്വര്‍ണമണിഞ്ഞ എറണാകുളം മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിലെ പി.ആര്‍. ഐശ്വര്യക്ക് 12.12 മീറ്റര്‍ ചാടി വെള്ളി നേടാനേ ആയുള്ളൂ.
പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസിലെ ലിസ്ബത്ത് സംസ്ഥാന മീറ്റില്‍ ഹൈജംപ്, ട്രിപ്ള്‍ജംപ് എന്നിവയില്‍ സ്വര്‍ണവും ട്രിപ്ള്‍ജംപില്‍ വെള്ളിയും നേടി വ്യക്തിഗത ചാമ്പ്യനായി ദേശീയ മീറ്റില്‍ എത്തിയപ്പോള്‍ ഇവിടെയും കാത്തിരുന്നത് മൂന്നു സ്വര്‍ണത്തോടെയുള്ള വ്യക്തിഗത ചാമ്പ്യന്‍ പട്ടമാണ്. പുല്ലൂരാംപാറയില്‍ ചെറുകിട വ്യവസായം നടത്തുന്ന കൊല്ലിക്കാനം സജി എബ്രഹാമിന്‍െറയും ലെന്‍സിയുടെയും മകളാണ്. ആറാം ക്ളാസ് മുതല്‍ ലിസ്ബത്ത് കായികരംഗത്ത് സജീവമാണ്. റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷനല്‍ മീറ്റില്‍ ഹൈജംപില്‍ സ്വര്‍ണവും ലോങ്ജംപില്‍ വെങ്കലവും ലിസ്ബത്ത് സ്വന്തമാക്കിയിരുന്നു. മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ കോച്ച് ടോമി ചെറിയാന്‍െറ പരിശീലനവും മാതാപിതാക്കളുടെയും സഹോദരങ്ങളായ ഫിലോ എയ്ഞ്ചല്‍, ആന്‍ ടെറിന്‍ എന്നിവരുടെ നിറഞ്ഞ പിന്തുണയുമാണ് ലിസ്ബത്തിന്‍െറ നേട്ടത്തിന്‍െറ രഹസ്യം. വരുംവര്‍ഷം സീനിയര്‍ വിഭാഗത്തിലും കേരളത്തിന്‍െറ ഉറച്ച മെഡല്‍ പ്രതീക്ഷയായി ലിസ്ബത്ത് ഉണ്ടാകും. തമിഴ്നാടിന്‍െറ എന്‍. നാഗപ്രിയക്കാണ് ട്രിപ്ള്‍ജംപില്‍ വെങ്കലം (11.07).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.